Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വിടി മുരളി

കോഴിക്കോട്: നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഏഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ്. ബിഗ് ബോസിന്റെ രണ്ടാം സീസണുമായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത ഗായകൻ വിടി മുരളി.

പരിപാടിയുടെ ഒരു എപ്പിസോഡിൽ ധർമ്മജൻ പാടിയ മാതളത്തേനുണ്ണാൻ എന്ന പാട്ട് പാടിയത് താനാണെന്ന് മോഹൻലാൽ അവകാശപ്പെട്ടിരുന്നു. ഈ പാട്ട് യഥാർത്ഥത്തിൽ താനാണ് പാടിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിടി മുരളി മോഹൻലാലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിടി മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

''ബിഗ് ബോസ് കണ്ടില്ലെ''

''ബിഗ് ബോസ് കണ്ടില്ലെ''

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.

ആരാധകർ ക്ഷോഭിക്കരുത്

ആരാധകർ ക്ഷോഭിക്കരുത്

പരിപാടിയുടെ അവസാന ഭാഗത്ത്. ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു. മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു. മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ. ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല. ആരാധകർ ക്ഷോഭിക്കരുത് )

ധർമജൻ പാട്ട് പാടുന്നു

ധർമജൻ പാട്ട് പാടുന്നു

ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു. ധർമജൻ പാടുന്നു.

" മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ".

" ഇത് ഞാൻ പാടിയ പാട്ടാണ്"

മോഹൻലാൽ: " ഈ പാട്ട് പാടിയതാരാണെന്നറിയാമോ ? ധർമജൻ:." ഇല്ല" മോഹൻലാൽ:" ഇത് ഞാൻ പാടിയ പാട്ടാണ്". ( സദസ്സിൽ കൈയടി ). മോഹൻലാൽ:
"ചന്ദ്രകുമാർ സംവിധാനം ചെയ്ത ''ഉയരും ഞാൻ നാടാകെ " എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്". തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു. കൈയടി നേർത്തുനേർത്തു വരുന്നു. രംഗം അവസാനിക്കുന്നു..

പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?

പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?

( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു. എന്നത് യാദൃശ്ചികം.

വാൽക്കഷണം.
-----------------------
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?

ഫേസ്ബുക്ക് പോസ്റ്റ്

വിടി മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+