കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയ്യപ്പൻ കണ്ണ് തുറക്കില്ല, മറ്റ് അയ്യപ്പന്മാർക്ക് പെണ്ണിനെ കണ്ടാൽ ചാഞ്ചല്യം', യേശുദാസ് വിവാദത്തിൽ!

Google Oneindia Malayalam News

ചെന്നൈ: ശബരിമലയിൽ യുവതീ പ്രവേശനം സാധ്യമാകുമോ എന്നത് അറിയാൻ സുപ്രീം കോടതിയുടെ അന്തിമ വിധി വരെ കാത്തിരിക്കേണ്ടതുണ്ട്. അതിനിടെ ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഗായകന്‍ കെജെ യേശുദാസ് രംഗത്ത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും എന്നാണ് യേശുദാസിന്റെ വാദം.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കാത്തിരിക്കുന്ന യേശുദാസിന് എങ്ങനെ സ്ത്രീകള്‍ അയ്യപ്പനെ കാണരുത് എന്ന് പറയാനാവും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരികയാണ്.

സ്ത്രീ പ്രവേശനം വേണ്ട

സ്ത്രീ പ്രവേശനം വേണ്ട

ചെന്നൈയിലെ ഒരു സംഗീത പരിപാടിക്ക് എത്തിയ യേശുദാസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ തുടര്‍ന്നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് യേശുദാസ് പരസ്യമായി അഭിപ്രായം പറയുന്നത്. സ്ത്രീ പ്രവേശനം അനുവദിക്കേണ്ടതില്ല എന്നാണ് യേശുദാസിന്റെ അഭിപ്രായം.

മനസ്സിന് ചാഞ്ചല്യമുണ്ടാക്കും

മനസ്സിന് ചാഞ്ചല്യമുണ്ടാക്കും

''സുന്ദരിയായ ഒരു സ്ത്രീയാണെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും. അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ'' എന്നാണ് യേശുദാസ് പറഞ്ഞത്.

അപ്പോൾ ഗുരുവായൂർ പോകണ്ടേ?

അപ്പോൾ ഗുരുവായൂർ പോകണ്ടേ?

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ തന്നെ അനുവദിക്കണം എന്ന് കാലങ്ങളായി യേശുദാസ് ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ശബരിമല വിഷയത്തിലെ ഈ വാദത്തെ വിമര്‍ശിക്കുന്നത്. എന്തിന് യേശുദാസ് ഗുരുവായൂരില്‍ തന്നെ പോകണമെന്ന് ആവശ്യപ്പെടുന്നു, കേരളത്തില്‍ വേറെയും ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഗാനഗന്ധര്‍വനെ പരിഹസിക്കുന്നത്.

അതെന്ത് ചാഞ്ചല്യമാണ്?

അതെന്ത് ചാഞ്ചല്യമാണ്?

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ദൈവത്തിന് രൂപവും ഭാവവും ഇല്ല എന്ന് ഒരിക്കല്‍ യേശുദാസ് പറഞ്ഞതിനേയും സോഷ്യല്‍ മീഡിയ ഓര്‍മ്മപ്പെടുത്തുന്നു. മാത്രമല്ല മറ്റ് ക്ഷേത്രങ്ങളില്‍ എത്തുന്ന പുരുഷന്മാരായ ഭക്തര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാകാത്ത എന്ത് ചാഞ്ചല്യമാണ് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാവുക എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

പ്രതിഷ്ഠയുടെ ബ്രഹ്മചര്യം

പ്രതിഷ്ഠയുടെ ബ്രഹ്മചര്യം

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന കൂട്ടര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട വാദങ്ങളില്‍ ഒന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അയ്യപ്പന്റെ ബ്രഹ്മചര്യം. 10 വയസ്സിനും 50 വയസ്സിനും ഇടയിലുളള സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നത് ബ്രഹ്മചാരി ഭാവത്തിലുളള പ്രതിഷ്ഠയ്ക്ക് താല്‍പര്യമില്ല എന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ അയ്യപ്പനല്ല മറിച്ച് പുരുഷന്മാരായ ഭക്തര്‍ക്കാണ് ചാഞ്ചല്യം ഉണ്ടാവുക എന്നതാണ് യേശുദാസിന്റെ വാദം.

ജീൻസ് വിവാദം

ജീൻസ് വിവാദം

ഇതാദ്യമായല്ല സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ യേശുദാസ് വിവാദത്തിലാകുന്നത്. നേരത്തെ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം യേശുദാസിനെ വെട്ടിലാക്കിയിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത് എന്നാണ് യേശുദാസ് ആവശ്യപ്പെട്ടത്. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും യേശുദാസ് പറയുകയുണ്ടായി.

 'വേണ്ടാതീനം ചെയ്യിക്കരുത്'

'വേണ്ടാതീനം ചെയ്യിക്കരുത്'

മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെയ്ക്കണം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കരുത് എന്നും തിരുവനന്തപുരം സംഗീത കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യേശുദാസ് പറയുകയുണ്ടായി. മറയ്‌ക്കേണ്ടവ മറച്ച് വെച്ചില്ലെങ്കില്‍ മറ്റുളളവര്‍ക്ക് ശ്രദ്ധിക്കാന്‍ തോന്നുമെന്നും സ്ത്രീ പുരുഷനെ പോലെ ആകാന്‍ ശ്രമിക്കരുതെന്നും യേശുദാസ് അഭിപ്രായപ്പെട്ടിരുന്നു. വന്‍ പ്രതിഷേധമാണ് അന്ന് യേശുദാസിനെതിരെ ഉയര്‍ന്ന് വന്നത്.

English summary
Singer Yesudas reacts against women entry in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X