കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 രൂപയ്ക്ക് കെഎസ്ആർടിസിയിൽ നഗരം ചുറ്റാം; ' ഒറ്റ നാണയം സിറ്റി സർവ്വീസ്', സംസ്ഥാനത്ത് ഇതാദ്യം!

Google Oneindia Malayalam News

പാലക്കാട്: പുതിയ പദ്ധതിയുമായി കെഎസ്ആർടിസി രംഗത്ത്. പാലക്കാട് ഡിപ്പോയിലാണ് പരീക്ഷണം ആരംഭിക്കുന്നത്. പത്ത് രൂപയ്ക്ക് നഗരം ചുറ്റി കാണാൻ അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ഒറ്റ നാണയം സിറ്റി സർവ്വീസ് ആണ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയിൽ സർവ്വീസിന് ഒരുങ്ങുന്നത്.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പത്ത് രൂപകൊണ്ട് കുറഞ്ഞത് 15 കിലേമീറ്റർ സഞ്ചരിക്കുനന്ന തരത്തിലാകും ബസ് സർവ്വീസ്. നഗരത്തിലെ ബസ് സ്റ്റാന്റുകൾ, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ സിനിമ തിയേറ്റർ‌ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടവർക്ക് ഒറ്റ നാണയം ബസ് സർവ്വീസിനെ ആശ്രയിക്കാവുന്നതാണ്.

ചെറിയ ബസുകൾ

ചെറിയ ബസുകൾ


ഹൈറേഞ്ച് സർവ്വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഒറ്റ നാണയം സർവ്വീസിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ മൂന്ന് ബസുകൾ പാലക്കാട് ഡിപ്പോയിലുണ്ട്. ഇത്തരത്തിലുള്ള ബസിന് പ്രത്യേക നിറം നൽകാനും ആലോചനയുണ്ട്. വിദ്യാർത്ഥികൾ‌ക്ക് കൺസഷൻ നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് ജില്ല ട്രാൻസ് പോർട്ട് ഓഫീസർ ടി ഉബൈദ് അറിയിച്ചു. ഒലവക്കോട് റെയിൽവെ ജംഗ്ഷനിൽ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങൾ വഴി പാലക്കാട് കെഎസ്ആർടിസി സ്റ്റാന്റിൽ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സർവീസ് ഒരുക്കിയിട്ടുള്ളത്.

വിജയിച്ചാൽ കൂടുതൽ ബസുകൾ

വിജയിച്ചാൽ കൂടുതൽ ബസുകൾ

ബസിന് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതിനാൽ‌ റെയിൽവെയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ. പ്രായമായവർ, രോഗികൾ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ‌ തുടങ്ങി അവശത അനുഭവിക്കുന്ന ട്രെയിൻ യാത്രക്കാർ‌ക്ക് ഈ സർവ്വീസ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ നാണയം സർവ്വീസ് ഗുണകരമാകുകയണെങ്കിൽ കൂടുതൽ ബസുകൾ ഇതിനായി ഇറക്കുമെന്ന് അധികൃതർ അറിയിക്കുന്നു.

പുതിയ പരീക്ഷണങ്ങൾ

പുതിയ പരീക്ഷണങ്ങൾ

കെഎസ്ആർടിസി നഷ്ടത്തിലാണെന്ന വാർത്തകളാണ് പലപ്പോഴായി പുറത്ത് വന്നുകൊണ്ടിരുന്നത്. ഓണത്തിന് പോലും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ മാനേജ്മെന്റ് പ്രതിസന്ധികൾ നേരിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം താൽക്കാലികത ജീവക്കാരായ ബസ് ഡ്രൈവർമാരെ പിരിച്ചു വിട്ടതോടെ സർവ്വീസുകൾ മുടങ്ങുന്നതിലേക്ക് എത്തിയിരുന്നു. ഇതിലൂടെ വൻ നഷ്ടങ്ങളാണ് കെഎസ്ആർടിസി സഹിക്കേണ്ടി വന്നിരുന്നത്. എന്നാൽ സർവ്വീസ് നടത്തുന്നതിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടു വരുന്നതിൽ ഒട്ടും അമാന്തം കണിച്ചിട്ടില്ല എന്ന് തന്നെ പറയാം.

വൈദ്യുതി ബസ്

വൈദ്യുതി ബസ്

വൈദ്യുതി ബസ് നിലത്തിറക്കിയതും ഈ വർഷം ജൂണിലായിരുന്നു. ചൈനീസ് വാഹനനിർമാതാക്കളായ ബിവൈഡി നിർമിച്ച ബസ് പരീക്ഷണയോട്ടത്തിനു കേരളത്തിലെത്തിച്ചിരിക്കുന്നതു ഗോൾഡ്സ്റ്റോൺ കമ്പനിയാണ്. 35 സീറ്റുകളുള്ള ബസിനു വൈദ്യുതി ചാർജ് ചെയ്യാനുള്ള താൽക്കാലിക സംവിധാനം അതതു ഡിപ്പോകളിൽ ഒരുക്കുകയായിരുന്നു കെഎസ്ആർടിസി. വൈദ്യുതി കെഎസ്ആർടിസിയാണു നൽകുക. ഒരു തവണ ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടാം. അഞ്ചു മണിക്കൂറാണു ചാർജിങ് സമയം. ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതി വേണം. കെഎസ്ഇബി വ്യാവസായിക നിരക്കു പ്രകാരം ഒരു യൂണിറ്റിന് ആറു രൂപയാണ് ചിലവാവുക.

English summary
'Single coin city service'; KSRTC's new service in Palakkad depo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X