സിൻജോയുടെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കുന്നു! 50 ദിവസത്തിന് ശേഷം! ശനിയാഴ്ച രാവിലെ...
രാവിലെ പത്തു മണിയോടെ നിലയ്ക്കൽ മാർത്തോമ്മാ പള്ളിയിലെ കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും.
പത്തനംതിട്ട: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മടന്തമൺ മമ്മരപ്പള്ളിയിൽ സിൻജോ മോന്റെ(24) മൃതശരീരം കല്ലറയിൽ നിന്നെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. ഒക്ടോബർ 28 ശനിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
രാവിലെ പത്തു മണിയോടെ നിലയ്ക്കൽ മാർത്തോമ്മാ പള്ളിയിലെ കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. ശേഷം പള്ളി വളപ്പിൽ വെച്ച് തന്നെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ സംഘമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. കഴിഞ്ഞ മാസം നാലിനാണ് സിൻജോ മോനെ വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മടങ്ങിയെത്തിയില്ല...
കഴിഞ്ഞമാസം മൂന്നിനാണ് സിൻജോ മോനെ കാണാതാകുന്നത്. അത്തിക്കയത്തെ കടകളിൽ പാൽ കൊടുക്കാൻ പോയ സിൻജോ മോൻ രാത്രി വൈകിയിട്ടും വീട്ടിൽ എത്തിയിരുന്നില്ല.

തിരുവോണ ദിവസം..
പിറ്റേദിവസം രാവിലെ വീടിന് സമീപത്തെ റോഡരികിൽ നിന്നും സിൻജോ മോന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. തുടർന്ന് പിതാവ് ജേക്കബ് ജോർജ് മകനെ കാണാനില്ലെന്ന് പറഞ്ഞ് വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

മൃതദേഹം...
വീടിന് സമീപത്തെ കുളത്തിൽ നടത്തിയ തിരച്ചിലിലാണ് സിൻജോ മോന്റെ മൃതദേഹം കണ്ടെത്തിയത്.

ഇരിക്കുന്ന നിലയിൽ...
കുളത്തിനടിയിൽ ഇരിക്കുന്ന നിലയിലാണ് സിൻജോ മോന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ സംഭവം മുങ്ങി മരണമാണെന്നാണ് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

രക്തക്കറ...
അതിനിടെ സിൻജോ മോന്റെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബൈക്കിൽ രക്തക്കറകൾ കണ്ടതും ദുരൂഹത വർദ്ധിപ്പിച്ചു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല.

ക്രൈം ബ്രാഞ്ചിന്...
സിൻജോയുടെ സംസ്കാരത്തിന് ശേഷം മരണത്തെക്കുറിച്ച് പല സംശയങ്ങളും ഉയർന്നിരുന്നു. തുടർന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു.

റീ പോസ്റ്റ്മോർട്ടം...
ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായാണ് സിൻജോയുടെ മൃതശരീരം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.

പള്ളി വളപ്പിൽ...
നിലയ്ക്കൽ മാർത്തോമ്മാ പള്ളിയിലെ കല്ലറയിൽ നിന്നും ശനിയാഴ്ച രാവിലെ പത്തു മണിയോടെ മൃതശരീരം പുറത്തെടുക്കും. ശേഷം പള്ളി വളപ്പിൽ വെച്ച് തന്നെ റീ പോസ്റ്റ്മോർട്ടം നടത്തും.

ആർഡിഒയും...
തിരുവല്ല ആർഡിഒ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, റാന്നി സിഐ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ സംഘമാണ് റീ പോസ്റ്റ്മോർട്ടം നടത്തുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications