കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പൊലീസ് തിരുത്തി; 'ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ' എന്നത് ഹിന്ദുസ്ഥാന്‍ എന്ന് തെറ്റിദ്ധരിച്ചു

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) എന്ന സംഘടന പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതിയില്‍ അവര്‍തന്നെ തിരുത്തിപ്പറഞ്ഞു. പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം തെറ്റിദ്ധരിച്ചാണ് ഐപിസി 153 വകുപ്പ് ചേര്‍ത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്‌ഐഒ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു

ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു എസ്‌ഐഒ പ്രവര്‍ത്തകര്‍ ശനിയാഴ്ച കോഴിക്കോട് ഹെഡ് പോസറ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.

SIO March

കണ്ണൂര്‍ റോഡില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. ഇതോടെ പ്രവര്‍ത്തകരെ പൊലീസ് ശരിക്കും കൈകാര്യം ചെയ്തു. അടികൊണ്ട പരുക്കുമായി ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ വരെ പൊലീസ് ആശുപത്രിയില്‍ കയറി തല്ലിയെന്നും ആരോപണമുണ്ടായിരുന്നു.

അറസ്റ്റു ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ പ്രകോപനം സൃഷ്ടിക്കല്‍ (ഐപിസി 153) ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചാര്‍ത്തിയിരുന്നത്. മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിന് ഇത്തരം വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രകടനത്തിനിടെ ഒരു വിദ്യാര്‍ഥി 'ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ' എന്നു മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് 'ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍' എന്നു തെറ്റിദ്ധരിച്ചാണ് ഈ വകുപ്പ് ചേര്‍ത്തതെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പൊലീസ് കോടതിയില്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൂടി കണ്ട ജഡ്ജി കേസില്‍ അവശേഷിക്കുന്ന 15 പേര്‍ക്കു കൂടി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത എട്ടു പേര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

English summary
Sio activists get bail, Police clears their misunderstanding at Court regarding the slogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X