ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ ദുരൂഹത; ബഷീറിന്റെ ഫോൺ അപകടത്തിന് ശേഷം ആരോ ഉപയോഗിച്ചു?
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് മാധ്യമപ്രവർത്തനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ തള്ളി സിറാജ് മാനേജ്മെന്റ് രംഗത്തെത്തി. പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് ആരെയോ രക്ഷിക്കാനാണെന്നാണ് ആരോപണം.
ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സിറാജ് മാനേജ്മെന്റ് വ്യക്തമക്കി. സിറാജ് മാനേജ്മെന്റ് പരാതി നൽകാൻ വൈകിയെന്ന വിചിത്രവാദവുമായി പോലീസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പോലീസ് അന്വേഷണത്തെ പൂർണ്ണമായും നിരാകരിക്കുന്നില്ല. എന്നാൽ സംശയങ്ങൾ ഏറെ ബാക്കിയാണെന്ന് തിരുവനന്തപുരം യൂണിറ്റ് മേധാവി സെയ്ഫുദീന്‍ ഹാജി പറഞ്ഞതായി മീഡിയ വൺ റിപ്പോർടട് ചെയ്യുന്നു.

മൊഴി നൽകാൻ വൈകി
ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

എഫ്ഐആർ രേഖപ്പെടുത്താൻ വൈകി
മൊഴി നൽകാൻ വൈകിയതിനാൽ കേസ് രജിസ്റ്റർ ചെയ്യാനും വൈകിയെന്ന വിചിത്രവാദമായിരുന്നു പോലീസിന്റേത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫോൺ കണ്ടെത്താൻ സാധിച്ചില്ല
എന്നാൽ ഇതുവരെ മരണപ്പെട്ട കെഎം ബഷീറിന്റെ ഫോൺ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ബഷീറിന്റെ ഫോൺ കാണാതായത് ദുരൂഹമാണെന്നും സെയ്ഫുദീൻ ഹാജി പറയുന്നു. ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും സംയുക്തസംഘം
സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍ബേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും സംയുക്തസംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications