കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ ദുരൂഹത; ബഷീറിന്റെ ഫോൺ അപകടത്തിന് ശേഷം ആരോ ഉപയോഗിച്ചു?

Google Oneindia Malayalam News

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് മാധ്യമപ്രവർത്തനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ തള്ളി സിറാജ് മാനേജ്മെന്റ് രംഗത്തെത്തി. പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് ആരെയോ രക്ഷിക്കാനാണെന്നാണ് ആരോപണം.

<strong>സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രം ആവശ്യപ്പെട്ട് യുവാവ്; ചിത്രത്തിനായി പണവും അയച്ചു, സംഭവം ഇങ്ങനെ...</strong>സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രം ആവശ്യപ്പെട്ട് യുവാവ്; ചിത്രത്തിനായി പണവും അയച്ചു, സംഭവം ഇങ്ങനെ...

ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സിറാജ് മാനേജ്മെന്റ് വ്യക്തമക്കി. സിറാജ് മാനേജ്മെന്റ് പരാതി നൽകാൻ വൈകിയെന്ന വിചിത്രവാദവുമായി പോലീസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പോലീസ് അന്വേഷണത്തെ പൂർണ്ണമായും നിരാകരിക്കുന്നില്ല. എന്നാൽ സംശയങ്ങൾ ഏറെ ബാക്കിയാണെന്ന് തിരുവനന്തപുരം യൂണിറ്റ് മേധാവി സെയ്ഫുദീന്‍ ഹാജി പറഞ്ഞതായി മീഡിയ വൺ റിപ്പോർടട് ചെയ്യുന്നു.

മൊഴി നൽകാൻ വൈകി

മൊഴി നൽകാൻ വൈകി

ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

എഫ്ഐആർ രേഖപ്പെടുത്താൻ വൈകി

എഫ്ഐആർ രേഖപ്പെടുത്താൻ വൈകി

മൊഴി നൽകാൻ വൈകിയതിനാൽ കേസ് രജിസ്റ്റർ ചെയ്യാനും വൈകിയെന്ന വിചിത്രവാദമായിരുന്നു പോലീസിന്റേത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫോൺ കണ്ടെത്താൻ സാധിച്ചില്ല

ഫോൺ കണ്ടെത്താൻ സാധിച്ചില്ല

എന്നാൽ ഇതുവരെ മരണപ്പെട്ട കെഎം ബഷീറിന്റെ ഫോൺ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ബഷീറിന്റെ ഫോൺ കാണാതായത് ദുരൂഹമാണെന്നും സെയ്ഫുദീൻ ഹാജി പറയുന്നു. ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും സംയുക്തസംഘം

ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും സംയുക്തസംഘം

സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍ബേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും സംയുക്തസംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

English summary
Siraj management against police for KM Basheer death issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X