സിറാജ് പത്രത്തിന്റെ പിആര്‍ ഓഫീസര്‍ എന്‍പി ഉമര്‍ ഹാജി വാഹനാപകടത്തില്‍ മരിച്ചു
ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങവെ കോഴിക്കോട് നഗരത്തില്‍ വച്ച് ബൈക്കിടിച്ച് പരുക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലറും സിറാജ് പത്രത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ എന്‍പി ഉമര്‍ ഹാജി വാഹനാപകടത്തില്‍ മരിച്ചു. 72 വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങവെ കോഴിക്കോട് നഗരത്തില്‍ വച്ച് ബൈക്കിടിച്ച് പരുക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 12.45ഓടെയായിരുന്നു മരണം.
നിരവധി സുന്നി സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹിയായിരുന്നു അദ്ദേഹം. എസ്എംഎ സംസ്ഥാന സമിതി അംഗം, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് നോര്‍ത്ത് സോണ്‍ സെക്രട്ടറി, കണ്ണാടിക്കല്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി, പന്നിയങ്കര മസ്ജിദ് റൗള പ്രസിഡന്റ് കോഴിക്കോട് സ്‌റ്റേഡിയം പള്ളി സെക്രട്ടറി, കയ്യിത്തോട് മഹല്ല് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിലായി സെക്രട്ടറി പദവിയില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം മത- സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 3.45ന് കണ്ണാടിക്കല്‍ ജുമുഅ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പറമ്പില്‍ പള്ളി മജുമുഅ മസ്ജിദ്് ഖബറിസ്ഥാനിലാണ് ഖബറടക്കം. റുഖിയയാണ് ഭാര്യ. മന്‍സൂര്‍, സഹീര്‍, യാസിര്‍, ഇസ്മാഈല്‍, സാബിറ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications