സിസ്റ്റർ അഭയ കേസ്; പ്രതികളുടെ ശിക്ഷാ വിധി ഇന്ന്.. നടത്തിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം; സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും.തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറാണ് വിധി പറയുന്നത്.കേസിൽ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു.ഇന്ന് പ്രതികളെ വീണ്ടും കോടതിയിൽ എത്തിക്കും.11മണിയോടെയാണ് വിധി പറയുക.

കേസിലെ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍. മൂന്നാം പ്രതിയാണ് സിസ്റ്റര്‍ സെഫി. രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കണ്ടതാണ് കൊലയിലേക്ക് നയിച്ചത് എ്നാണ് സിബിഐ കണ്ടെത്തൽ.
ഒന്നര വര്‍ഷത്തോളം നീണ്ട വിചാരണ കഴിഞ്ഞ പത്താം തിയ്യതിയാണ് അവസാനിച്ചത്.28 വർഷം നീണ്ട നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിയ്ക്കുന്നത്.ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച് ആത്മഹത്യയെന്ന നിഗമനത്തിലെത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സിബിഐ ഏറ്റെടുത്തതോടെയാണ് കേസ് തെളിയുന്നത്.
അഭയയുടെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സിസ്റ്റർ ഷെർളി അടക്കമുള്ള എട്ടു സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. കോൺവെന്റിൽ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസിൽ നിർണായകമായത്.












Click it and Unblock the Notifications