അഭയ കേസ്; ഇത് ജോമോൻ പുത്തൻപുരയ്ക്കലിന്റെ കൂടി വിജയം,നടത്തിയത് 28 വർഷം നീണ്ട ഒറ്റയാൾ പോരാട്ടം
കോട്ടയം: സിസ്റ്റർ അഭയ കേസിൽ ഏറ്റവും കൂടുതൽ ചർച്ചയാകപ്പെട്ട പേരാണ് ജോമോൻ പുത്തൻപുരയ്ക്കൽ എന്ന കോട്ടയം സ്വദേശിയുടേത്. പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതള്ളിയ കേസിൽ ജോമോന്റെടെ നിർണയക ഇടപെടലുകളാണ് വഴിത്തിരിവ് കാരണമായത്. സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ 28 വർഷമായി ജോമോൻ നടത്തിയത്.
Recommended Video
കേസിൽ പോലീസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് തോന്നിതയോടെ 1992 മാര്‍ച്ച് 31ന് കോട്ടയത്ത് രൂൂപീകരിച്ച ആക്ഷൻ കൗൺസിൽ പ്രസിഡന്റായിരുന്നു ജോമോൻ. തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരന്തരമായ പോരാട്ടങ്ങളും സമര പരമ്പരകളും കോട്ടയത്ത് അരങ്ങേറി. മരണത്തിൽ ദൂരുഹതയില്ലെന്ന് കാണിച്ച് പോലീസും ക്രൈംബ്രാഞ്ചും കേസ് അടച്ചെങ്കിലും പിന്നോട്ട് പോകാൻ ജോമോൻ തയ്യാറായില്ല. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായ കെ കരുണാകരനെ കണ്ട് ജോമോന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

മരണം ആത്മഹത്യയാക്കിമാറ്റാൻ സിബിഐ എസ്പി ത്യാഗരാജൻ ഇടപെട്ടതായുള്ള വെളിപ്പെടുത്തൽ വന്നതോടെ വീണ്ടും ത്യാഗരാജനെ അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായി ജോമോൻ ഹൈക്കോടതി കയറി. ഇതോടെ ത്യാഗരാജനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി.പിന്നാലെ എംഎൽ ശർമ്മയുടെ നേതൃത്വത്തിൽ സിബിഐ സംഘം കേസ് അന്വേഷണം ഏറ്റെടുക്കുകയുംചെയ്തു.
അതേസമയം സിബിഐ വന്നെങ്കിലും അന്വേഷണം ഇഴഞ്ഞ് നീങ്ങിയതോടെ വീണ്ടും ദില്ലിയിലെത്തി ജോമോൻ കേസിൽ പരാതി നൽകി.തുടർന്ന് ആര്‍എം കൃഷ്ണയുടെയും സിബിഐ ഡിവൈഎസ്പി ആര്‍കെ അഗര്‍വാളിന്റെയും നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു.സിബിഐ ദില്ലി യൂണിറ്റിൽ നിന്ന് കേസന്വേഷണം കൊച്ചി യൂണിറ്റിലേക്ക് മാറി.
ഒടുവിൽ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പുതൃക്കയിൽ,സിസ്റ്റർ സ്റ്റെഫി എന്നിവരെ സിബിഐസംഘം 2008 ൽ അറസ്റ്റ് ചെയ്തു. 2009 ൽ കേസിൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും ഈ ഘട്ടങ്ങളിലെല്ലാം നിയമവഴിയിലൂടെ പ്രതികൾക്കെതിരെ ജോമോൻ ഉറച്ച് നിൽക്കുകയായിരുന്നു.ഒടുവിൽ നീണ്ട 28 വർഷങ്ങൾക്കൊടുവിൽ നീതി ലഭിക്കുമ്പോൾ ജോമോന്റെ ഒറ്റയാൾ പോരാട്ടം കൂടിയാണ് ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications