കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയിൽ വാദങ്ങൾ കണ്ണടച്ച് കേട്ട് സിസ്റ്റർ സെഫി..ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കോട്ടൂർ..‌കോടതിയിൽ നടന്നത്

കോടതിയിൽ വാദങ്ങൾ കണ്ണടച്ച് കേട്ട് സിസ്റ്റർ സെഫി..ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കോട്ടൂർ..‌സിബിഐ കോടതിയിൽ നടന്നത്

Google Oneindia Malayalam News

തിരുവനന്തപുരം; അവസാന നിമിഷം വരേയും കോടതിയിൽ നിരപരാധികൾ എന്ന് ആവർത്തിച്ച് പ്രതികളായ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും. ജഡ്ജിക്ക് അടുത്തെത്തിയായിരുന്നു തങ്ങൾ നിരപരാധികളാണെന്നും ശിക്ഷയിൽ നിന്നും ഇളവ് നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടത്. ഫാദർ കോട്ടൂർ തന്റ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തിയപ്പോൾ മാതാപിതാക്കളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റർ സ്റ്റെഫി ജഡ്ജിക്ക് മുൻപിൽ വിശദീകരിച്ചത്. കോടതിയിൽ നടന്നത്...

വൈദ്യപരിശോധനയ്ക്ക് ശേഷം

വൈദ്യപരിശോധനയ്ക്ക് ശേഷം

കേസിൽ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു.

അപൂർവ്വങ്ങളിൽ അപൂർവ്വം

അപൂർവ്വങ്ങളിൽ അപൂർവ്വം

ഇന്ന് രാവിലെ 10.30 ഓടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. ഇരുവരും കൊലക്കുറ്റം നടത്തിയെന്ന് തെളിഞ്ഞതിനാൽ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷൻ വാദങ്ങൾ കണ്ണടച്ചായിരുന്നു സിസ്റ്റർ സ്റ്ററി കേട്ടത്.

പ്രോസിക്യൂഷൻ വാദം

പ്രോസിക്യൂഷൻ വാദം

പ്രതികൾ കൊല നടത്തിയത് ആസൂത്രിതമായിട്ടാണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.അല്ലെന്നായിരുന്നു മറുപടി. അതേസമയം കോൺവെന്റിൽ അതിക്രമിച്ച് കയറിയാണ് കോട്ടൂർ കുറ്റകത്യം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു,

കാൻസർ രോഗിയെന്ന്

കാൻസർ രോഗിയെന്ന്

അതേസമയം താൻ കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണം എന്നുമായിരുന്നു കോട്ടൂർ ജഡ്ജിക്ക് മുൻപിൽ വിശദീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും നിരപരാധിയാണെന്നും ജഡ്ജിക്ക് സമീപമെത്തി ഫാദർ കോട്ടൂർ ബോധിപ്പിക്കുകയായിരുന്നു. കോട്ടൂരിന് പിന്നാലെ സിസ്റ്റർ സെഫിയും ജഡ്ജിക്ക് സമീപിത്തെത്തി.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

തന്റെ വയസായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്നും നിരപരാധിയാണെന്നും സെഫിയും ജഡ്ജിയെ അറിയിച്ചു. കാനൻ നിയമം അനുസരിച്ച് പുരോഹിതർ പിതാക്കൻമാർക്ക് തുല്യമാണെന്നും തനിക്കെതിരെ ഉയർന്ന് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സെഫി വാദിച്ചത്.

ജീവപര്യന്തം ശിക്ഷ

ജീവപര്യന്തം ശിക്ഷ

അതേസമയം ശിക്ഷ വിധിച്ചതോടെ സെഫി കോടതിയിൽ പൊട്ടികരഞ്ഞു. ഇന്നലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കിയപ്പോഴും കരഞ്ഞ് കൊണ്ടായിരുന്നു സെഫി കോടതി വിട്ടത്. കേസിൽ ജീവപര്യന്തമാണ് സിസ്റ്റർ സെഫിയ്ക്ക് കോടതി വിധിച്ചത്.

ഇരട്ട ജീവപര്യന്തം

ഇരട്ട ജീവപര്യന്തം

തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. . കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു.

അഭയ കേസിലെ ആ ചോദ്യവും ആകാക്ഷയും കഥ എഴുതാന്‍ പ്രചോദനമായി; ക്രൈം ഫയല്‍ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്അഭയ കേസിലെ ആ ചോദ്യവും ആകാക്ഷയും കഥ എഴുതാന്‍ പ്രചോദനമായി; ക്രൈം ഫയല്‍ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

സിസ്റ്റർ അഭയയ്ക്ക് നീതി, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തംസിസ്റ്റർ അഭയയ്ക്ക് നീതി, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം

'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്

നിശബ്ദ താഴ്‌വരയുടെ സംരക്ഷക, അഭയമേകുന്ന അമ്മ, പോരാട്ടതീവ്രമാം ജീവിതം, കൃഷ്ണഭക്തമയം... സുഗതകുമാരിയ്ക്ക് വിടനിശബ്ദ താഴ്‌വരയുടെ സംരക്ഷക, അഭയമേകുന്ന അമ്മ, പോരാട്ടതീവ്രമാം ജീവിതം, കൃഷ്ണഭക്തമയം... സുഗതകുമാരിയ്ക്ക് വിട

Recommended Video

cmsvideo
അഭയാ കേസ് പ്രതികൾക്ക് ജീവപര്യന്തം...വിവരങ്ങൾ

English summary
sister abhaya case; This what happened in CBI court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X