അഭയ കേസ്: ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു, ജഡ്ജിയുടെ നല്ല മനസിന് നന്ദി; അഭയയുടെ സഹോദരൻ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു രംഗത്ത്. ദൈവത്തിന് നന്ദി അറിയിക്കുകയാണെന്ന് അഭയയുടെ സഹോദരന്‍ ബിജു എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു. പക്ഷേ, കേരളത്തില്‍ ആദ്യമായാണ് ഇത്രയും വര്‍ഷം നീണ്ടു പോകുന്ന കേസ്. 28 വര്‍ഷത്തിന് ശേഷം ഇതിന് ഒരു അവസാനം കണ്ടെത്തിയിരിക്കുകയാണ്. ജഡ്ജിയുടെ നല്ല മനസിന് നന്ദി- സഹോദരന്‍ പറഞ്ഞു. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും സഹോദരന്‍ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.













Click it and Unblock the Notifications