കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണം

Google Oneindia Malayalam News

കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസിലെ വിധി പുറത്തുവന്നതിനുശേഷം ആദ്യ പ്രതികരണവുമായി കോട്ടയം കത്തോലിക്ക ക്‌നാനായ സഭ അതിരൂപത. അതിരൂപത പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ്‌ അതിരൂപത പ്രതികരണം അറിയിച്ചിരിക്കുന്നത്‌. കോടതി വിധി അവശ്വസിനായമെന്നാണ്‌ സഭയുടെ പ്രതകരണം, കോടതിവിധിയെ മാനിക്കുന്നുവെന്നും കത്തില്‍ പറയുന്നു. സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചനയും കത്തില്‍ കോട്ടയം അതിരൂപത നല്‍കുന്നുണ്ട്‌. കത്തിന്റെ പൂര്‍ണ രൂപം വായിക്കാം.

Recommended Video

cmsvideo
കൊലപാതകം തെളിഞ്ഞിട്ടും പ്രതികളെ സംരക്ഷിച്ച് കോട്ടയം രൂപത | Oneindia Malayalam

'കോട്ടയം അതിരൂപതാഗംമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു, സിസ്റ്റര്‍ അഭ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപതാംഗങ്ങളായ ഫാ. കോട്ടൂര്‍ സിസ്‌റ്റര്‍ സെഫി എന്നിവരാണ്‌ കൊലചെയ്‌തതെന്നും സിബിഐ സ്‌പെഷ്യല്‍ കോടതി വിധിക്കുകയും ഇരുവര്‍ക്കും ജീവപര്യന്തം തവുശിക്ഷ വിധിക്കുകയും ചെയ്‌തിരിക്കുകയാണ്‌. അവര്‍ക്കെതിരായ ആരോപണങ്ങള്‍ അവശ്വസനീയമാണ്‌.എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക്‌ അവകാശമുണ്ട്‌. എങ്കിലും ഇത്തരം സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദുഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു'

abhaya case

അഭയക്കൊലക്കേസില്‍ സിബിഐ കോടതി പ്രതകളെ കുറ്റാക്കാരയി വിധിച്ചിട്ടും പ്രതികള്‍ക്കു തന്നെയാണ്‌ സഭയുടെ പിന്തുണയെന്ന്‌ അതിരൂപതയുടെ കത്തില്‍ വ്യക്തമാകുന്നുണ്ട്‌.

സിസ്റ്റര്‍ അഭയകൊലക്കേസില്‍ പ്രതികളായ ഫാ. തോമസ്‌ കോട്ടൂരിനും സിസ്‌റ്റര്‍ സെഫിയക്കും ഇന്നാണ്‌ തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്‌. പ്രതികള്‍ക്ക്‌ ജിവപര്യന്തം ശിക്ഷയാണ്‌ കോടതി വിധിച്ചത്‌. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്‌ ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക്‌ കൊലപാതകത്തിന്‌ ജീവപര്യന്തം ശിക്ഷയും, തെളിവ്‌ നശിപ്പിക്കലിന്‌ ഏഴുവര്‍ഷം തടവ്‌ ശിക്ഷയും ലഭിച്ചു. ഫാദര്‍ തോമസ്‌ കോട്ടൂര്‍ 6.5 ലക്ഷം രൂപയും സിസ്റ്റര്‍ സെഫി 5.50 ലക്ഷം രീപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും തിരുവനന്തപുരം സിബിഐ കേടതി ഉത്തരവിട്ടു.
ഫാദര്‍ കോട്ടൂരിനെതിരെ കൊലപാതകം, തളിവ്‌ നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളുമാണ്‌ ചുമത്തിയത്‌. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്‌ കണ്ട അഭയയെ തലയ്‌ക്ക്‌ കോടാലി കെണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ്‌ സിബിഐ കുറ്റപത്രം

English summary
sister abhya case verdict; Kottayam Knanaya Catholic diocese out official reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X