സിസ്റ്റര്‍ അമലയെ കൊന്ന സതീഷ് ബാബു ഹരിദ്വാറിലെ ക്ഷേത്രത്തില്‍ നിന്ന് പിടിയില്‍
കോട്ടയം: പാലായിലെ ലിസ്യു കാര്‍മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രീയെ വധിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവിനെയാണ് പോലീസ് പിടികൂടിയത്.
66 കാരിയായ സിസ്റ്റര്‍ അമലയെ ആണ് കോണ്‍വെന്റിലെ മുറിയ്യില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയത് സതീഷ് ബാബുവാണെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ലുക്ക് ഔട്ട് നോക്കീസ് പുറത്തിറക്കിയത്.
സതീഷ് ബാബു കൊച്ചിയില് എവിടെയോ ഉണ്ട് എന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ പിടിയിലായത് എവിടെ നിന്നാണെന്നോ...? ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറില്‍ നിന്ന്.

സതീഷ് ബാബു
കാസര്‍കോട് സ്വദേശിയായ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണങ്ങള്‍ നടത്തുന്ന ആളാണ് എന്നാണ് പോലീസ് പറയുന്നത്.

ഒളിച്ചിരുന്നത്
കൊലനടത്തിയതിന് ശേഷം കേരളത്തില്‍ പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ ഹരിദ്വാറിലേയ്ക്ക് പോയത് എന്നാണ് റിപ്പോര്‍ട്ട്.

പിടികൂടിയത്
ഹരിദ്വാറിലെ ക്ഷേത്രത്തില്‍ നിന്ന് ഉത്തരാഖണ്ഡ് പോലീസ് ആണ് സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്.

മാനസിക രോഗി
സതീഷ് ബാബുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

പാലായില്‍
മഠത്തിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിനൊപ്പം കൂട്ടു നിന്നിരുന്നത് സുരേഷ് ബാബുവാണ്. ഈ സമയത്താണ് മഠത്തെക്കുറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയത്.

മണ്‍വെട്ടികൊണ്ട്
മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് ആണ് സിസ്റ്റര്‍ അമലയെ സുരേഷ് ബാബു വധിച്ചത് എന്നാണ് പോലീസ് കരുതുന്നത്. രക്തംപുരണ്ട മണ്‍വെട്ടി കോണ്‍വെന്റില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications