കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമല കൊലക്കേസ്; പ്രതി ആശ്രമത്തില്‍ താമസിച്ചത് മുരളീധരനെന്ന പേരില്‍

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: പാല ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ഉത്തരാഖണ്ഡ് പോലീസ് പിടിയിലായ പ്രതി സതീഷ് ബാബു ഹരിദ്വാറില്‍ ഒളിച്ച് താമസിച്ചത് മുരളീധരന്‍ എന്ന പേരില്‍. കൈയ്യിലുള്ളതെല്ലാം മോഷണം പോയെന്നും അഭയം നല്‍കണമെന്നും കാട്ടിയാണ് ഇയാള്‍ ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ ആശ്രമത്തില്‍ പറ്റിക്കൂടിയത്.

കേരളത്തില്‍ കുറ്റകൃത്യം നടത്തുന്നവര്‍ ഹമാലയത്തിലും പരിസരങ്ങളിലും വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുന്നുണ്ടെന്ന് ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. താടിയും മുടിയും നീട്ടിവളര്‍ത്തി സന്യാസിമാര്‍ക്കൊപ്പം കഴിഞ്ഞാല്‍ എളുപ്പം പിടികൂടാന്‍ കഴിയില്ലെന്നതാണ് ഇത്തരക്കാരെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, കുറ്റവാളികളുടെ എണ്ണം കൂടിയതോടെ പുതുതായി വരുന്നവരെ വിശദ വിവരങ്ങള്‍ അറിയാതെ ആശ്രമത്തില്‍ കയറ്റാറില്ല.

sister-amala

ഇത്തരത്തില്‍ സതീഷ് ബാബുവിന്റെ വിവരം ആശ്രമത്തിലെ അധികൃതര്‍ അന്വേഷിച്ചതാണ് കേസിന് വഴിത്തിരിവായത്. തന്നെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പരായിരുന്നു സതീഷ് ബാബു നല്‍കിയിരുന്നു. ഈ നമ്പരില്‍ ആശ്രമത്തില്‍ നിന്നും മെസേജ് അയച്ചത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സതീഷിന്റെ മിക്ക ബന്ധുക്കളും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഉടന്‍ ആശ്രമവുമായി ബന്ധപ്പെട്ട പോലീസ് ഫോട്ടോ അയച്ചു കൊടുത്തു സ്ഥിരീകരിച്ചശേഷം ഹരിദ്വാര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു.

കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് സതീഷ് ബാബുവിന്റെ പതിവാണ്. എന്നാല്‍, സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സതീഷ് ബാബുവിനെ ചോദ്യം ചെയ്യുന്നതോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

English summary
Sister Amala murder case Suspect held in haridwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X