കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ കൊലപാതകം; പിടിയിലായത് മദ്യപാനി

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: പാലായിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലചെയ്തത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് യഥാര്‍ഥ കൊലയാളിയല്ലെന്ന് പോലീസ്. കോട്ടയം കുമരകം കദീരമന്‍സിലില്‍ കെ.പി നാസറിനെ മാഹിയില്‍വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മദ്യലഹരിയില്‍ ബഹളം വെച്ച നാസറിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കന്യാസ്ത്രീയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഇതോടെ നാസറിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചദിവസം ഇയാള്‍ കോയമ്പത്തൂരിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. താന്‍ കന്യാസ്ത്രീയെ കൊല ചെയ്തശേഷം നാടുവിട്ടതാണെന്നായിരുന്നു പോലീസിനോട് ഇയാള്‍ പറഞ്ഞത്.

sister-amala

മദ്യലഹരിയില്‍ വാര്‍ത്താപ്രാധാന്യം നേടാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. പലതവണ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ ഇയാള്‍ നല്‍കിയത്. ഇതോടെ യഥാര്‍ഥ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊലയാളിയെക്കുറിച്ച് ഇതുവരെ പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല.

72 വയസ്സുള്ള കന്യാസ്ത്രീ രണ്ടുദിവസം മുന്‍പ് കോണ്‍വെന്റില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു എന്നത് പോലീസ് ഗൗരവമായാണ് കാണുന്നത്. ഇത്തരം ഒരു സംഭവം നടന്നിട്ടും പോലീസില്‍ വിവരം അറിയിക്കാത്തതില്‍ ദുരൂഹതയുണ്ട്. നിലവില്‍ കോണ്‍വെന്റിനകത്തുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

English summary
Sister Amala's murder: surrenders man is not accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X