കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്‍റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍! വെളിപ്പെടുത്തല്‍

  • By Aami Madhu
Google Oneindia Malayalam News

പീഡിന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. ചോദ്യം ചെയ്യലും തുടര്‍ നടപടികളും മുന്നില്‍ കണ്ട് രൂപതാ ഭരണ ചുമതല വിശ്വസ്തര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു.

ഇതിനിടെ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്തെത്തി. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. വിവരങ്ങള്‍ കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഠത്തില്‍

മഠത്തില്‍

2014 മെയ് അഞ്ചിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്‍റില്‍ എത്തിയത്. അന്ന് ബിഷപ്പിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനായിരുന്നു സിസ്റ്ററിന്‍റെ പ്ലാന്‍. പിറ്റേന്ന് കന്യാസ്ത്രീയുടെ സഹോദരന്‍റെ മകന്‍റെ ആദ്യ കുര്‍ബാന ആയിരുന്നു.

 ഒരുമിച്ച് പോകാം

ഒരുമിച്ച് പോകാം

എന്നാല്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയ സിസ്റ്ററെ ബിഷപ്പ് പിന്തിരിപ്പിച്ചു. രണ്ട് പേര്‍ക്കും ഒരുമിച്ച് പോകാമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ അന്ന് രാത്രി സിസ്റ്ററെ ബിഷപ്പ് പീഡിപ്പിച്ചു.

പള്ളിയിലേക്ക്

പള്ളിയിലേക്ക്

പിറ്റേന്ന് നിര്‍ബന്ധിച്ച് പള്ളിയിലേക്ക് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഭയന്നാണ് സിസ്റ്റര്‍ ചടങ്ങിനായി പള്ളിയിലേക്ക് പോയത്. പോകുന്ന വഴിയില്‍ പലരും സിസ്റ്ററോട് കരഞ്ഞതിനെ കുറിച്ച് ചോദിച്ചു.

അസുഖം

അസുഖം

എന്നാല്‍ തനിക്ക് ജലദോഷവും തുമ്മലുമാണെന്ന് സിസ്റ്റര്‍ മറ്റുള്ളവരെ തെറ്റിധരിപ്പിച്ചു. സിസ്റ്ററിന് സ്ഥിരമായി ജലദോഷം ഉള്ളത് കൊണ്ട് തന്നെ ബന്ധുക്കള്‍ എല്ലാവരും അക്കാര്യം വിശ്വസിച്ചു.

പല തവണ

പല തവണ

ആദ്യത്തെ പീഡനത്തെ കുറിച്ച് സിസറ്റെ ഭയപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമായി ബിഷപ്പ് പിന്നീട് അവരെ പല തവണ പീഡിപ്പിച്ചതെന്നും അനുപമ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മദര്‍ സുപ്പീരിയര്‍

മദര്‍ സുപ്പീരിയര്‍

അന്ന് കേരളത്തിലെ കോണ്‍വെന്‍റിന്‍റെ ഇന്‍ചാര്‍ജ്ജും കമ്മ്യൂണിറ്റിയുടെ മദര്‍ സുപ്പീരിയറുമായി പരാതിക്കാരി. പലപ്പോഴായി ബിഷപ്പ് കേരളത്തിലേക്ക് വരുമ്പോഴെല്ലാം കന്യാസ്ത്രീക്ക് ഭയമായിരുന്നു. ബിഷപ്പിന് ഒപ്പം പോകേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം മറ്റൊരു കന്യാസ്ത്രീയേയും അവര്‍ ഒപ്പം കൂട്ടിയിരുന്നു.

 പരാതി

പരാതി

പീഡനത്തെ കുറിച്ച് സഭയ്ക്ക് പരാതി നല്‍കിയത് ബിഷപ്പ് അറിഞ്ഞതോടെ പരാതി നല്‍കിയതിന് തന്നേയും സിസ്റ്ററേയും ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിന്‍വലിച്ചില്ലേങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി.

 ആത്മഹത്യ

ആത്മഹത്യ

എന്നാല്‍ പരാതി പിന്‍വലിക്കാതായതോടെ തങ്ങളെ അപായപ്പെടുത്താന്‍ അടക്കം ശ്രമം ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പോലീസില്‍ ബിഷപ്പ് പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി പിന്‍വലിച്ചെന്നും കന്യാസ്ത്രീ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

 ബിഷപ്പിനായി

ബിഷപ്പിനായി

മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന ബിഷപ്പിനായാണ് നിലകൊണ്ടത്. ബിഷപ്പിനെതിരെ കൊടുത്ത എല്ലാ പരാതികളും അവര്‍ മുക്കി. മദര്‍ സുപ്പീരിയര്‍ കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചു.

 തന്നേയും

തന്നേയും

2017 ജൂലായില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഗുരുദാസ്പൂരിലെത്തിയപ്പോള്‍ തന്നേയും ഫ്രാങ്കോയ്ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നെന്നും സിസ്റ്റര്‍ അനുപമ പറയുന്നു.താന് ഫ്രാങ്കോയ്ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ഇരയുടെ കുറ്റങ്ങളും കുറവുകളും മാത്രമായിരുന്നു എന്നോട് പറഞ്ഞത്.

 മിണ്ടരുത്

മിണ്ടരുത്

ഇരയോട് മിണ്ടരുതെന്ന് വരെ എന്നോട് ഫ്രാങ്കോ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നതിനിടെ എവിടെ നിന്നോ ശക്തി കിട്ടി. അമ്മ പിതാവിനൊപ്പം കിടക്കാന്‍ സമ്മതിക്കാത്തതല്ലേ പ്രശ്‌നമെന്ന് ചോദിച്ച് അന്ന് ഞാന്‍ മുറിയില്‍ നിന്നിറങ്ങയെന്നും അനുപമ പറഞ്ഞു.

 അന്വേഷണം

അന്വേഷണം

പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിും അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. അതേസമയം കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി മൂന്ന് ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 പലരും

പലരും

മദര്‍ സുപ്പീരയറിന് പുറമേ പല കന്യാസ്ത്രീകളും ബിഷപ്പിനെതിരെ ലൈംഗിക പരാതി ഉന്നയിച്ചിരുന്നു. ബിഷപ്പിന്‍റെ പീഡനം സഹിക്ക വയ്യാതെ കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കേണ്ട വന്ന കന്യാസ്ത്രീകള്‍ പീഡന വിവരം സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
sister anupama explains about the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X