Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാദര്‍ കുര്യാക്കോസിന്‍റെ സംസ്കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ ഇടവക! ഇറക്കിവിട്ടു

മുന്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഫാ കുര്യാക്കോസിന്‍റെ ശവസംസ്കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയേയും സംഘത്തേയും ഇടവക വിശ്വാസികള്‍ തടഞ്ഞു. സിസ്റ്റര്‍ അനുപമയുടെ ഇടവകയായ പള്ളിപ്പുറം സെന്‍റ് മേരീസ് ഫെറോന ചര്‍ച്ചില്‍ വെച്ചായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാരം നടന്നത്. സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അവിടെയെത്തിയ അനുപമ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒരുകൂട്ടം വിശ്വാസികള്‍ അവരെ തടഞ്ഞത്.

kuryakan-1540471183.j


ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരയ്ക്കൊപ്പം സമരം ചെയ്ത കന്യാസ്ത്രീയാണ് അനുപമ. ചടങ്ങിനെത്തിയ ഇവരെ ആദ്യം തടഞ്ഞ വിശ്വാസികള്‍ പിന്നീട് പള്ളിയിലെ ഓഫീസ് കോമ്പൗണ്ടില്‍ നിന്നും ഇറക്കിവിട്ടതായും അനുപമ പറഞ്ഞു. തന്‍റെ ഇടവക വിശ്വാസികളില്‍ നിന്നും ഇത്തരത്തില്‍ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്ന് അനുപമ പറഞ്ഞു.

ലന്ധറില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയായിരുന്നു കുര്യാക്കോസിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്.അതിനിടെ ഫാദറിന്‍റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്‍റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+