വിവാഹിതയായ സഹോദരി കാമുകനൊപ്പം മുങ്ങി... സഹോദരന്‍ ചെയ്തത്, വെട്ടി, കാമുകന്റെ അച്ഛനെ!!

  • Posted By: Desk
Subscribe to Oneindia Malayalam

മൂന്നാര്‍: വിവാഹിതയായ സഹോദരി കാമുകന്റെ കൂടെ ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം വെട്ടില്‍ കലാശിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് ഞെട്ടിരക്കുന്ന സംഭവം അരങ്ങേറിയത്.

കാമുകന്റെ പിതാവിനും സഹോദരനും സംഭവത്തില്‍ വെട്ടേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം ഞായറാഴ്ച രാത്രി

സംഭവം ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ലക്ഷ്മി എസ്‌റ്റേറ്റ് പാര്‍വ്വതി ഡിവിഷന്‍ സ്വദേശിയായ സുന്ദരം (51), പോതമേട് സ്വദേശിയായ യുവതിയുടെ സഹോദരന്‍ രാജേഷ് (24) എന്നിവര്‍ക്കാണ് പരസ്പരം വെട്ടേറ്റത്.

 സഹോദരിയുമായി പ്രണയം

സഹോദരിയുമായി പ്രണയം

സുന്ദരത്തിന്റെ മകന്‍ അജിത് കുമാര്‍ രാജേഷിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പല തവണ സുന്ദരത്തോട് ഫോണിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇറക്കിക്കൊണ്ടുപോയി

ഇറക്കിക്കൊണ്ടുപോയി

കഴിഞ്ഞ ദിവസം രാജേഷിന്റെ വീട്ടിലെത്തി സഹോദരിയെ അജിത്ത് കുമാര്‍ വിളിച്ചിറക്കി കൊണ്ടുപോയതോടെ സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. രാത്രി 11.30 ഓടെ അജിത് കുമാറിന്റെ വീട്ടില്‍ വെട്ടുകത്തിയുമായി എത്തിയ രാജേഷ് സഹോദരിയെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു.

വീട്ടില്‍ ഇല്ലെന്ന് സുന്ദരം

വീട്ടില്‍ ഇല്ലെന്ന് സുന്ദരം

സഹോദരിയും മകനും വീട്ടില്‍ ഇല്ലെന്ന് സുന്ദരം രാജേഷിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. നിയന്ത്രണം വിട്ട രാജേഷ് കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സുന്ദരത്തെ വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

 രാജേഷിനെ വെട്ടി

രാജേഷിനെ വെട്ടി

എന്നാല്‍ വെട്ടുകത്തി പിടിച്ചെടുത്ത സുന്ദരം രാജേഷിനെ തിരിച്ചുവെട്ടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കുപറ്റിയ രാജേഷിനെ തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുന്ദരം തേനി ആശുപത്രിയിലാണ് ചികില്‍സ തേടിയത്. സുന്ദരത്തിന്റെ തലയ്ക്കും വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Woman eloped, brother attacked lover's father

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്