Get Updates
Get notified of breaking news, exclusive insights, and must-see stories!

"മോനെ... എന്താ പറ്റിയത്‌"; കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു, സജീഷിന്റെ കുറിപ്പ്

കോഴിക്കോട്: കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തിൽ നിരവധി പേരാണ് രോഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നത്. 5 വർഷക്കാലം നിപ്പയും കൊവിഡും അടക്കമുളള പ്രതിസന്ധികളെ നേരിടാൻ ആരോഗ്യമന്ത്രി എന്ന നിലയിൽ കെകെ ശൈലജ നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതാണ്. സിനിമാ താരങ്ങൾ അടക്കം ശൈലജയെ തിരിച്ച് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. നിപ്പാ കാലത്ത് ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂറിന്റെ കുറിപ്പ് വായിക്കാം. സിസ്റ്റർ ലിനിയുടെ കുടുംബവുമായി അടുത്ത ബന്ധം മന്ത്രി സൂക്ഷിച്ചിരുന്നു.

lini

കുറിപ്പ് വായിക്കാം: ' ഷൈലജ ടീച്ചർ.... ടീച്ചറമ്മ... "മോനെ... എന്താ പറ്റിയത്‌" എന്ന് ചോദിച്ച്‌ കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു. എന്റെ സർജറികഴിഞ്ഞതിന്റെ വിവരം അന്വേഷിക്കാൻ വേണ്ടി ആയിരുന്നു. ടീച്ചറമ്മ അങ്ങനെ ആണ്‌. എന്ത്‌ തിരക്കുണ്ടെങ്കിലും എന്റെയും മക്കളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കും. ഒരു ആരോഗ്യമന്ത്രിയായി അല്ല ഞങ്ങൾക്ക്‌ ടീച്ചർ, കരുതലും സ്നേഹവും നിർദ്ദേശവും നൽകുന്ന ടീച്ചറമ്മ തന്നെ ആണ്‌. പലർക്കും ടീച്ചർ അങ്ങനെ ആണ്‌.

കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനിലവാരത്തിലേക്ക്‌ എത്തിക്കുന്നതിൽ ടീച്ചറുടെ പങ്ക്‌ വളരെ വലുതാണ്‌. രണ്ട്‌ മഹാമാരി വന്നപ്പോഴും രണ്ട്‌ പ്രളയം വന്നപ്പോഴും നിശ്ചയദാർഡ്യത്തോടെ ഭയപ്പാടില്ലാതെ നേരിടാൻ കേരളജനതയ്ക്ക്‌ ഊർജ്ജം നൽകിയിതിൽ വലിയ ഒരു പങ്കും ടീച്ചർക്കുണ്ട്‌. ആരോഗ്യമന്ത്രിയായി തുടരുന്നത്‌ കാണാൻ എല്ലാവരെയും പോലെ ഞങ്ങളും ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും ടീച്ചറുടെ 5 വർഷക്കാലത്തെ ആരോഗ്യമന്ത്രി സ്ഥാനം സ്വർണ്ണലിപികളിൽ കേരളജനതയുടെ മനസ്സിൽ എന്നും നിലനിൽക്കും.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

ടി. പി. രാമകൃഷ്ണൻ സാർ- .... ഞങ്ങളുടെ സ്വന്തം ടി.പി എന്തിനും ഏതിനും എപ്പോഴും വിളിക്കാൻ സ്വാതന്ത്രം നൽകിയ ഒരു മന്ത്രി. ഞങ്ങളുടെ കുടുംബവുമായി ഏറ്റവും അടുത്ത്‌ ഇടപഴകുന്ന ഒരു ജനപ്രതിനിധി അതായിരുന്നു ഞങ്ങൾക്ക്‌ ടി. പി. വിവരിക്കാൻ കഴിയാത്ത അത്രയും കരുതലും സ്നേഹവുമാണ്‌ ഞങ്ങൾക്ക്‌ നൽകിയത്‌. നിപ്പയും പ്രളയവും കൊറോണയും നേരിടാൻ ശക്തനായി തന്നെ ഞങ്ങളുടെ ടി. പി മുന്നിൽ തന്നെ ഉണ്ട്‌. ടി.പിയുടെ മന്ത്രി സ്ഥാനവും ഞങ്ങൾക്ക്‌ ഒരു നഷ്ടം തന്നെ ആണ്‌. ടീച്ചറമ്മയ്ക്കും ടി.പി യ്ക്കും പുതിയ ചുമതലകളിൽ ആശംസകൾ നേരുന്നു. അടുത്ത മന്ത്രി സഭയിലെ മുഴുവൻ പുതുമുഖങ്ങൾക്കും എല്ലാവിധ ആശംസകൾ നേരുന്നു''

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Pinarayi Vijayan response to removing kk Shailaja from cabinet | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+