കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസും സിസ്റ്റര്‍ സൂസന്‍റെ മരണവും സമാനതകളേറെ.. അത്ര തന്നെ ദൂരുഹതകളും!

  • By Desk
Google Oneindia Malayalam News

കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി 26 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും സിസ്റ്റര്‍ അഭയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മറ്റൊരു കന്യാസ്ത്രീയേയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഭിചാരക്രിയയ്ക്കായി ഇരുതലമൂരി! വില 50 ലക്ഷം വരെ! മലയാളികള്‍ കുമളിയില്‍ പിടിയില്‍ആഭിചാരക്രിയയ്ക്കായി ഇരുതലമൂരി! വില 50 ലക്ഷം വരെ! മലയാളികള്‍ കുമളിയില്‍ പിടിയില്‍

പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസന്‍ മാത്യുവിനെ ഇന്ന് രാവിലെയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിന് സമീപത്ത് രക്തക്കറകള്‍ കണ്ടെത്തിയത്.

25 വര്‍ഷം

25 വര്‍ഷം

കഴിഞ്ഞ 25 വര്‍ഷമായി പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയാണ് 54 കാരിയായ സിസ്റ്റര്‍ സൂസന്‍ മാത്യു. ഇവര്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്‍റിലായിരുന്നു താമസം.

ആരോഗ്യ പ്രശ്നങ്ങള്‍

ആരോഗ്യ പ്രശ്നങ്ങള്‍

ഇന്ന് രാവിലെ പള്ളിയിലേക്ക് പോകാനായി സിസ്റ്റര്‍മാര്‍ സൂസനെ വിളിച്ചെങ്കില്‍ ആരോഗ്യ പ്രശ്നമുളളതിനാല്‍ വരുന്നില്ലെന്നായിരുന്നൂത്രേ മറുപടി. ഇതോടെ മറ്റ് കന്യാസ്ത്രീകള്‍ എല്ലാവരും പ്രാര്‍ത്ഥനയ്ക്കായി പോയി.

തനിച്ച്

തനിച്ച്

ഇതോടെ സൂസന്‍ തനിച്ചായിരുന്നു മഠത്തില്‍. എന്നാല്‍ രാത്രി വരെ സൂസന്‍ കോണ്‍വെന്‍റില്‍ തന്നെ ഉണ്ടായിരുന്നതായി അന്തേവാസികള്‍ പറയുന്നു. രാത്രിയില്‍ ഇവര്‍ ഭക്ഷണം കഴിക്കാനും എത്തിയിരുന്നത്ര.

അന്വേഷണം

അന്വേഷണം

എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ എത്താതായതോടെ നടത്തിയ അന്വേഷണത്തില്‍ സൂസന്‍റെ മുറിയില്‍ നിന്ന് ചോരപ്പാടുകള്‍ കണ്ടു. ഇത് തിരഞ്ഞ് പോയപ്പോഴാണ് കോണ്‍വെന്‍റിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ചോരക്കറ

ചോരക്കറ

കിണറിലേക്കുള്ള വഴിയിലും തൂണിലും ചോരക്കറയുണ്ടായിരുന്നു. സിസ്റ്ററിന്‍റെ മുടി മുറിച്ച നിലയിലായിരുന്നു. മുറിച്ച മുടി സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണം

ആക്രമണം

കന്യാസ്ത്രീകള്‍ക്ക് നേരെ നിരന്തരമായി ആക്രമണങ്ങള്‍ നടക്കുന്നതിനിടെയാണ് ദുരൂഹതയേറ്റി മറ്റൊരു കന്യാസ്ത്രീയുടെ മരണവും നടന്നിരിക്കുന്നത്. സൂസന്‍റെ മരണവും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിസ്റ്റര്‍ അഭയയുടെ മരണവും ഇതോടെ വീണ്ടും ചര്‍ച്ചയാവുകയാണ്.

സിസ്റ്റര്‍ അഭയയുടെ മരണം

സിസ്റ്റര്‍ അഭയയുടെ മരണം

ബി.സി.എം കോളജ്‌ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ്‌ ടെന്ത്‌ കോണ്‍വന്‍റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന്‌ കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.

തെളിവുകള്‍ നശിപ്പിച്ചു

തെളിവുകള്‍ നശിപ്പിച്ചു

എന്നാല്‍ 1993 ല്‍ കേസ് സിബിഐ ഏറ്റെടുത്തു.അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച്‌ അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായി പിന്നീട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കുടുങ്ങി

കുടുങ്ങി

സിബിഐ അന്വേഷണത്തില്‍ 2008 ല്‍ വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി, എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.എന്നാല്‍ അടുത്തിടെ തിരുവനന്തപും സിബിഐ കോടതി ഫാ ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയെങ്കിലും മറ്റുള്ളവര്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മോദി തോറ്റ് കണ്ടാല്‍ മതി, ഇല്ലേല്‍ ഈ നാട് നന്നായി പോകും.. മോദി വിമര്‍ശകരെ ട്രോളി അലി അക്ബര്‍മോദി തോറ്റ് കണ്ടാല്‍ മതി, ഇല്ലേല്‍ ഈ നാട് നന്നായി പോകും.. മോദി വിമര്‍ശകരെ ട്രോളി അലി അക്ബര്‍

English summary
sister susan murder more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X