എസ്എടിയിലെ ഓപ്പറേഷൻ തിയറ്റർ 10 ദിവസത്തിനകം തുറക്കും
തിരുവനന്തപുരം: അറ്റകുറ്റപണിക്കായി അടച്ചിട്ട എസ്എടി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ കഴിവതും വേഗത്തിൽ പ്രവർത്തന സജ്ജമാക്കാൻ മന്ത്രി കെ.കെ. ശൈലജ എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.
മേജർ ഓപ്പറേഷൻ തിയറ്റർ 10 ദിവസത്തിനം തുറക്കുമെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ അറിയിച്ചു. സിവിൽ, ഇലക്ട്രിക്കൽ, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകൾ തീർത്ത് ഓപ്പറേഷൻ തീയറ്ററുകളുടെ മികച്ച ഗുണനിലവാരം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഓരോ വർഷവും വാർഷിക മെയിന്റനൻസ് നടത്തുന്നത്. ഇത്രയും ജോലികളുള്ളതിനാൽ വീണ്ടും പ്രവർത്തനസജ്ജമാക്കി അണുവിമുക്തമാക്കാൻ ഏകദേശം ഒരുമാസത്തോളമെടുക്കും. അത്യാവശ്യ ഓപ്പറേഷനുകൾക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് എല്ലായിപ്പോഴും തിയറ്ററുകൾ അടച്ചിടുന്നത്.

എസ്.എ.ടി. ആശുപത്രിയിൽ എമർജൻസി ഓപ്പറേഷൻ തിയറ്റർ, ഫാമിലി പ്ലാനിംഗ് ഓപ്പറേഷൻ തിയറ്റർ, മേജർ ഓപ്പറേഷൻ തീയറ്റർ എന്നിവയാണുള്ളത്. ഓപ്പറേഷൻ തിയറ്ററുകൾ അറ്റകുറ്റപണികൾക്കായി ഒരുമിച്ച് അടച്ചിടാറില്ല. ഇപ്പോൾ മേജർ ഓപ്പറേഷൻ തിയറ്ററിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്. മൂന്ന് ടേബിളുകളുള്ള ഈ തീയറ്ററിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കാത്തത്. ഒരു ടേബിൾ മറ്റൊരു തിയറ്ററിൽ പ്രവർത്തിച്ചു വരുന്നു. പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയയും മാറ്റിവയ്ക്കുന്നില്ലെന്നും ഡോക്ടർമാരുടെ കുറവ് കാരണം ഒരു ഓപ്പറേഷനും മുടങ്ങിയിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.












Click it and Unblock the Notifications