കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം പറഞ്ഞതായിരുന്നു ശരി; യെച്ചൂരി ശരിവെച്ചതും അതു തന്നെ, സര്‍ക്കാര്‍ തെറ്റ് തിരുത്തുമോ?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന് പ്രതിപക്ഷം പറഞ്ഞത് സിതാറാം യെച്ചൂരി ശരിവെക്കുകയായിരുനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ജനറല്‍ സെക്രട്ടറി നടത്തിയത് കുറ്റസമ്മതമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏറ്റുപറയുന്നുണ്ടെങ്കിലും ഒരിക്കലും തെറ്റ് തിരുത്താന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണപരാജയത്തിന് ഉദ്യോഗസ്ഥരെ പഴി പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റിലെ ചില അംഗങ്ങളും ശ്രമിക്കുന്നതെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സ്വന്തം കഴിവ് കേട് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ഭരണമാറ്റം അനുഭവിക്കുന്നു

ജനങ്ങള്‍ ഭരണമാറ്റം അനുഭവിക്കുന്നു

ജനങ്ങള്‍ ഭരണമാറ്റം നന്നായി അനുഭവിക്കുന്നുണ്ട്. ഭരണം സ്തംഭിച്ചതും , പദ്ധതി പ്രവര്‍ത്തനം നിലച്ചതും, സ്ത്രീ പീഡനത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടായതും, റേഷന്‍ മുടങ്ങിയതും, വില കുത്തനെ കയറിയതും, സദാചാര ഗുണ്ടായിസം അതിര് വിട്ടതും, രാഷ്ട്രീയ കൊലപാതക പരമ്പര മടങ്ങിയെത്തിയതുമെല്ലാം ഭരണമാറ്റം നടന്നതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

പീഡനക്കേസുകള്‍ അട്ടിമറിക്കുന്നു

പീഡനക്കേസുകള്‍ അട്ടിമറിക്കുന്നു

കേരളത്തില്‍ പോലീസ് അതിക്രമങ്ങള്‍ കൂടി വരികയാണ്. പുറത്ത് വന്ന എല്ലാ പീഡനക്കേസുകളും അട്ടിമറിക്കാനാണ് പോലീസ് ശ്രമിച്ചത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും ചെന്നിത്തല പറഞ്ഞത്.

പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു

പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു

ഒരു മാസത്തിനുള്ളില്‍ 13 പോലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു എന്നതു തന്നെ പോലീസ് സേനയില്‍ അരാജകത്വം വിളയാടുകയാണ് എന്നതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ട

സര്‍ക്കാരില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ട

സ്ഥിരമായി തെറ്റ് ചെയ്യുകയും അത് തിരുത്തുമെന്ന് പിന്നാലെ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സിപിഎം നയിക്കുന്ന സര്‍ക്കാരില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ അടി

ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ അടി

ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ അടി തുടങ്ങിയിട്ട് മാസങ്ങളായി. അതവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പകരം എരി തീയില്‍ എണ്ണയൊഴിച്ച് പ്രശ്‌നം വഷളാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

English summary
Sitaram Yechuri agree opposition party statement says Ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X