കുറിപ്പ് നല്‍കിയത് താനല്ല..., പദവി ആവശ്യപ്പെട്ടത് വിഎസ് എന്ന് യെച്ചൂരി
തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുംവരെ സിപിഎമ്മില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോഴിതാ വിഎസ് അച്യുതാനന്ദന്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്. വിഎസ് പദവികള്‍ ആവശ്യപ്പെട്ടു എന്നാണ് പുതിയ വാര്‍ത്ത.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസ് അച്യുതാനന്ദന് സീതാറാം യെച്ചൂരി കുറിപ്പ് നല്‍കി എന്നും അതില്‍ പദവികള്‍ വാഗ്ദാനം ചെയ്തിരുന്നു എന്നുമാണല്ലോ വാര്‍ത്തകള്‍ പുറത്ത് വന്നത്. സീതാറാം യെച്ചൂരി തന്നെ ഇതിനെ പരസ്യമായി നിഷേധിച്ചു.
താന്‍ പദവികള്‍ വാഗ്ദാനം ചെയ്തതല്ല, മറിച്ച് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതാണെന്നാണ് യെച്ചൂരിയുടെ വിശദീകരണം. ഇതോടെ സിപിഎമ്മിനുള്ളില്‍ പുതിയ വിവാദം കൊഴുക്കുമെന്ന് ഉറപ്പായി.

വിഎസ് അച്യുതാനന്ദന്‍ എഴുതി നല്‍കിയതല്ല അത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗം നല്‍കിയതയാണ്. അത് വായിച്ച് നോക്കിയതിന് ശേഷം വിഎസ് തനിയ്ക്ക് തൈമാറുകയായിരുന്നു എന്നാണ് യെച്ചൂരി വിശദീകരിച്ചിട്ടുള്ളത്.
മന്ത്രിസഭയുടെ ഉപദേശകന്‍, ഇടതുമുന്നണി ചെയര്‍മാന്‍, ക്യാബിനറ്റ് റാങ്ക്, സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം തുടങ്ങിയ കാര്യങ്ങളായിരുന്നു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. വിഎസിന് പദവികള്‍ നല്‍കുന്ന കാര്യം ഈ മാസം അവസാനം നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും എന്നാണ് യെച്ചൂരി വ്യക്തമാക്കിയിട്ടിള്ളത്.












Click it and Unblock the Notifications