Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കൊടിയ്ക്ക് കീഴില്‍ വര്‍ഗീയതയെ ചെറുക്കും, കോണ്‍ഗ്രസിന് മതേതരത്വം വാക്കില്‍ മാത്രമെന്ന് യെച്ചൂരി

കണ്ണൂര്‍: ബി ജെ പിയും ആര്‍ എസ് എസും ഉയര്‍ത്തുന്ന ഹിന്ദുത്വ അജണ്ടയെ ചൊങ്കൊടിയ്ക്ക് കീഴില്‍ നിന്ന് പ്രതിരോധിക്കുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. ചരിത്രപ്രാധാന്യമുള്ളവയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസുകളെന്നും കൃത്യമായ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസായിരുന്നു 23- ാം പാര്‍ട്ടി കോണ്‍ഗ്രസെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ ശക്തവും സുവ്യക്തവുമായ പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നും ഈ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മറുവശത്ത് നവ ഉദാരവത്കരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും ശ്രമിക്കുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

1

അതിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നുവെന്നും പൊതുമേഖലയെ നിര്‍വീര്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണത്തിന് പാകമാകുന്ന വിധത്തില്‍ മാറ്റി തീര്‍ത്ത് കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. കോര്‍പറേറ്റ് ശക്തികളും വര്‍ഗീയ ശക്തികളും തമ്മിലുള്ള അവിശുദ്ധ സഖ്യം രാജ്യത്തിന്റെ സര്‍വ മണ്ഡലങ്ങളേയും നിയന്ത്രിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ശങ്കിടി മുതലാളിത്തം ശക്തിപ്പെട്ടിരിക്കുന്നു എന്നും യെച്ചൂരി ആരോപിച്ചു.

2

രാഷ്ട്രീയമായ അഴിമതി ഇന്ത്യയില്‍ വ്യാപകമാകുന്നു. ഭരണകൂടം ഏകാധിപത്യ പ്രവണതകളുടെ പ്രതിഫലനമായി മാറിയെന്നും സീതാറാം യെച്ചൂരി ആരോപിച്ചു. അത് ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്നു എന്നും പൗരാവകാശത്തെ അടിച്ചമര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന ഈ അവസ്ഥയെ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് കൃത്യമായി തിരിച്ചറിഞ്ഞ് കൊണ്ട് ഈ വെല്ലുവിളികളെ തങ്ങള്‍ നേരിടുക തന്നെ ചെയ്യും എന്ന് തങ്ങള്‍ പ്രഖ്യാപിക്കുന്നു എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

3

ഫാസിസ്റ്റ് പ്രവണതയുള്ള വര്‍ഗീയ ആധിപത്യത്തെ ചെങ്കൊടി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഭൂമികയ്ക്ക് ഒരു സവിശേഷതയുണ്ടെന്നും ഈ കണ്ണൂരിന്റെ ഭൂമി വിപ്ലവ രക്തസാക്ഷികളുടെ മരിക്കാത്ത മഹത്തായ ചരിത്രത്തിന്റെ ഭൂമിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ് കയ്യൂരിന്റെ മണ്ണ്. മഹത്തായ രക്തസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്റെ ചരിത്രമുള്ള മണ്ണാണ്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിട്ടായിരുന്നു എന്നും ഇനി പാര്‍ട്ടിയുടെ ശക്തിയുടെ പ്രതിഫലനമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

4

കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി പറഞ്ഞു. ഹിന്ദുത്വ വര്‍ഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിന് വിളിച്ചാല്‍ പോലും കോണ്‍ഗ്രസുകാര്‍ എത്തുന്നില്ല എന്നും സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ പഠിക്കണം എന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് മതേതര പാര്‍ട്ടി എന്ന് പറച്ചില്‍ മാത്രമാണെന്നും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണെമെന്നും അദ്ദേഹം പറഞ്ഞു.

5

അഞ്ച് ദിവസമായി തുടരുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയാണ് സീതാറാം യെച്ചൂരിയ്ക്ക് ജനറല്‍ സെക്രട്ടറിയായി മൂന്നാം ഊഴം നല്‍കിയത്. 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയര്‍ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+