കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വളര്‍ച്ച; കേരളത്തിലെ മതേതരത്വം തകര്‍ക്കുമെന്ന് യെച്ചൂരി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച വോട്ട് ആശങ്കയുണ്ടാക്കുന്നതാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ എം ജില്ലാകമ്മിറ്റി ശ്രീനാരായണ സെന്റിനറി ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറിയായശേഷം ഇതാദ്യമായാണ് അദ്ദേഹം കോഴിക്കോട് എത്തിയത്.

ബിജെപിക്ക് അരുവിക്കര തെരഞ്ഞെടുപ്പില്‍ വോട്ടു ലഭിച്ചതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിലേത് പ്രബുദ്ധരായ ജനസമൂഹമെന്നാണ് കരുതപ്പെട്ടിരുന്നു. ഇത്തരം ഒരു സമൂഹത്തില്‍ വര്‍ഗീയ പാര്‍ട്ടിയുടെ വളര്‍ച്ച് മതേതരത്വം തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ ജയിച്ചെങ്കിലും യുഡിഎഫിന് തിരിച്ചടിയുണ്ടായെന്നും യെച്ചൂരി വ്യക്തമാക്കി.

yechury

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തറപറ്റിച്ച് എല്‍ഡിഎഫ് അധികാരത്തിലെത്തും. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ കേരളം അതിന്റെ കടമ ആവര്‍ത്തിച്ചു നിറവേറ്റുമെന്നുതന്നെയാണ് കരുതുന്നത്. രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ഇന്ത്യയെ രക്ഷപ്പെടുത്താനാവില്ല.

കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപിയും പിന്തുടരുന്നത്. വര്‍ഗീയതയില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ശ്രമം. ഘര്‍വാപസി, ലൗ ജിഹാദ് തുടങ്ങിയ ഇതിന്റെ ഭാഗമായാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ മോദിയെ വിദേശത്തുനിന്നും തിരിച്ചുകൊണ്ടുവരേണ്ട അവസ്ഥയിലാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

English summary
CPI(M) General Secretary Sitaram Yechury Kozhikode speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X