Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെ 'പാര്‍ട്ടി വിരുദ്ധനാക്കിയത്' യെച്ചൂരി അറിയാതെ?

ദില്ലി: വിഎസ് അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയതും പിന്നീടത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി സെക്രട്ടറി വായിച്ചതും ജനറല്‍ സെക്രട്ടറി അറിയാതെയെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരി കടുത്ത അതൃപ്തിയിലാണെന്നും വാര്‍ത്തകള്‍.

കീഴ് വഴക്കം മറികടന്നാണ് സംസ്ഥാന നേതൃത്വം പ്രവര്‍ത്തിച്ചതെന്നാണ് വിലയിരുത്തല്‍. പിണറായിക്കും കൊടിയേരിയ്ക്കും എതിരെ വിഎസ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ ആഴ്ച വിഎസിനെ പോളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ചിരുന്നു. ഇതിനെതിരെ വീണ്ടും വിഎസ് രംഗത്തെത്തിയതോടെ ആണ് സംസഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തത്.

VS Achuthanandan

സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അന്നത്തെ സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ച പ്രമേയത്തിന് സമാനമായിരുന്നു കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയവും. പാര്‍ട്ടിവിരുദ്ധ നിലപാടാണ് വിഎസിന് എന്നാണ് ആക്ഷേപം.

പോളിറ്റ് ബ്യൂറോയെ വിഎസ് തള്ളിയെന്നും വിലവച്ചില്ലെന്നും ഒക്കെയാണ് പ്രമേയത്തിലെ മറ്റ് ആരോപണങ്ങള്‍. പോളിറ്റ് ബ്യൂറോയെ ആണ് വിഎസ് വിമര്‍ശിച്ചിട്ടുളളതെങ്കില്‍ അക്കാര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് പോളിറ്റ് ബ്യൂറോ തന്നെ ആണെന്നാണ് യെച്ചൂരിയുടെ നിലപാട്. പ്രത്യേകിച്ച് വിഎസ് അച്യുതാന്ദനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവാകുമ്പോള്‍.

വിഎസിനെ പരസ്യമായി ശാസിച്ച പോളിറ്റ് ബ്യൂറോ യോഗത്തിലും യെച്ചൂരി പങ്കെടുത്തിരുന്നില്ല. വിഎസ് നിലപാട് എത്ര കടുപ്പിച്ചാലും യെച്ചൂരിയുടെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+