കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊരിച്ച മീൻ ഫെമിനിച്ചിയെന്ന് പരിഹസിക്കുന്നവരോട്.. സിത്താരയുടേയും ഹിമ ശങ്കറിന്റെയും ചുട്ടമറുപടി!

Google Oneindia Malayalam News

Recommended Video

cmsvideo
'റിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നവർക്ക് ചികിത്സയാണ് നൽകേണ്ടത്'

കോഴിക്കോട്: കസബയും പാർവ്വതിയുമായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചയെങ്കിൽ ഇപ്പോഴത് റിമ കല്ലിങ്കലും പുലിമുരുകനുമാണ്. പശ്ചാത്തലം ഒന്ന് തന്നെ: മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത. മലയാള സിനിമ സ്ത്രീകളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് ഉദാഹരണമായാണ് പേരെടുത്ത് പറയാതെ റിമ പുലിമുരുകനെക്കുറിച്ച് സംസാരിച്ചത്. പത്ത് മിനുറ്റിലധികം വരുന്ന ടെഡ് ടോക് വീഡിയോയിൽ റിമ സംസാരിക്കുന്ന വിഷയത്തിന്റെ മെറിറ്റ് അല്ല ആരുടേയും വിഷയം.

നടിയുടെ കേസില്‍ പോലീസിനെ മലര്‍ത്തിയടിച്ച് ദിലീപിന്റെ വിജയം.. പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി!!നടിയുടെ കേസില്‍ പോലീസിനെ മലര്‍ത്തിയടിച്ച് ദിലീപിന്റെ വിജയം.. പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി!!

പകരം പുലിമുരുകനെ പരാമർശിച്ചുവെന്നതും പൊരിച്ച മീനുമൊക്കെയാണ്. നേരത്തെ തന്നെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയയായിട്ടുള്ളതാണ് റിമ. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫാൻസ് തെറിവിളി നടത്തുമ്പോൾ റിമയെ പിന്തുണച്ച് ഗായിക സിത്താര കൃഷ്ണകുമാർ, നടി ഹിമ ശങ്കർ എന്നിവർ രംഗത്ത് വന്നിരിക്കുന്നു.

ഇത്തരക്കാർക്ക് ചികിത്സ വേണം

ഇത്തരക്കാർക്ക് ചികിത്സ വേണം

റിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നവർക്ക് ചികിത്സയാണ് നൽകേണ്ടത് എന്നാണ് സിത്താര കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നത്.ടെഡ് ടോക് വീഡിയോയില്‍ റിമ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരോ സാധിക്കാത്തവരോ ആണ് റിമയെ പരിഹസിക്കുന്നത് എന്നും സിത്താര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ സിത്താര പറയുന്നത് ഇതാണ്: എന്താണ് സംസാരിക്കുന്നത് എന്ന കാര്യത്തില്‍ റിമയ്ക്ക് ഉത്തമ ബോധ്യമുണ്ട്.

റിമ ഒരാളല്ല, ഒരു വികാരമാണ്

റിമ ഒരാളല്ല, ഒരു വികാരമാണ്

എന്തുകൊണ്ടാണ് വിമര്‍ശിക്കുന്നവര്‍ റിമയുടെ സംസാരം പൂര്‍ണമായും കേള്‍ക്കാത്തത്. ആ സംസാരം പൂര്‍ണമായും കേട്ടതിന് ശേഷവും റിമ പറഞ്ഞ കാര്യങ്ങളോട് അസ്വസ്ഥതയാണ് തോന്നുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ചികിത്സയാണ് വേണ്ടത്. വളരെ സന്തോഷകരവും പോസിറ്റീവുമായ മാറ്റത്തിന്റെ സുപ്രധാനമായ ഒരു കാലഘട്ടത്തിലാണ് ജീവിച്ചിരിക്കുന്നത് എന്നത് സന്തോഷകരമാണ്. റിമ ഒരാളല്ല, ഒരു വികാരമാണ്. എത്രനാള്‍ കണ്ണടച്ചിരിക്കാനാവും എന്നാണ് സിത്താര ചോദിക്കുന്നത്.

അസമത്വത്തിന്റെ കഥകൾ

അസമത്വത്തിന്റെ കഥകൾ

ഹിമ ശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: മിക്കവാറും എല്ലാ പെൺകുട്ടികൾക്കുമുണ്ടാകും , അസമത്വത്തിന്റെ, മാറ്റി നിർത്തലുകളുടെ പല തരം കഥകൾ പറയാൻ. ഇപ്പോൾ പറയുമ്പോൾ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോൾ അതെത്ര വലുതായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ഏറ്റവും കുടുതൽ അടികൾ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല

പെണ്ണാകുന്നത് കുറ്റമാണോ

പെണ്ണാകുന്നത് കുറ്റമാണോ

തിരിച്ച് ചോദ്യങ്ങൾ ചോദിച്ചതിന്, പെൺകുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത്, ഉറക്കെ സംസാരിക്കരുത്, കാലിൻമേൽ കാൽ വച്ച് ഇരിക്കരുത്, ഗസ്റ്റ് വന്നാൽ അവരുടെ കൂടെ ഇരിക്കരുത്... അങ്ങനെ അങ്ങനെ.. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ്.

അവഗണനയുടെ കഥകൾ

അവഗണനയുടെ കഥകൾ

ചേട്ടൻമാരെ ഇതൊക്കെ കേൾക്കുമ്പോ നിങ്ങൾക്ക്, ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം. പക്ഷേ എവിടെയെങ്കിലും നിങ്ങൾക്കും പറയാനുണ്ടാകും.. ഇത്തരം ജെൻഡർ ബേസ്ഡ് അല്ലാത്ത ഏതെങ്കിലും മാറ്റി നിർത്തലിന്റെ വേദന കഥ. ഒരുപക്ഷേ നിങ്ങളുടെ ഈഗോ മാറ്റി വെച്ചാൽ എത്രയോ കാര്യങ്ങൾ നല്ലത് ഇവിടെ സംഭവിക്കും ഇവിടെ. അറിയാമോ.

സ്ത്രീകളും ശത്രുക്കളാണ്

സ്ത്രീകളും ശത്രുക്കളാണ്

ഇനി പെണ്ണുങ്ങളേ, നിങ്ങളുടെ പുരുഷൻമാരേക്കാൾ വലിയ ശത്രുക്കൾ സ്വയം ബോധമില്ലാത്ത, അടിമ മനസുള്ള, സ്വന്തം അവസ്ഥകളെ, ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന, അതിന്റെ ഫ്രസ്ട്രേഷൻ സ്വന്തം മക്കളുടെ / സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അമ്മമാരായ / പുരുഷനെ ഇംപ്രസ് ചെയ്യുന്നതാണ് ജീവിതം എന്ന് വിചാരിച്ച് ജീവിക്കുന്ന സ്ത്രീകളാണ്.

തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്

തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്

ഈ അമ്മമാർ + അച്ഛൻമാർ നന്നായി വളർത്തിയിരുന്നെങ്കിൽ സഹജീവികളെ അംഗീകരിക്കാൻ എന്നേ എല്ലാവരും പഠിച്ചേനേ. അനുഭാവപൂർവ്വം കാണണം ഇത്തരം പുരുഷൻമാരെ, സ്പോയിൽഡ് കിഡ്സ്.. സ്ത്രീകളേ നിങ്ങൾക്കേ അത് പറ്റൂ.. ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകൾ ശരീരത്തിലും , മനസിലും , സമൂഹത്തിലും പേറേണ്ട ആവശ്യമൊന്നുമില്ല. മാറേണ്ടവർക്ക് ഇന്ന് മാറാം.. അല്ലെങ്കിൽ സ്വസ്ഥതയില്ലാത്ത, തമ്മിൽ വിശ്വാസമില്ലാത്ത, കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം.. എല്ലാം നിങ്ങളുടെ ചോയ്സ്.

അവനവനെ അറിയാൻ ശ്രമിക്കൂ

അവനവനെ അറിയാൻ ശ്രമിക്കൂ

വാല് : ആണേ, പെണ്ണേ നിങ്ങൾ ഈഗോ ഇല്ലാതെ സ്നേഹിച്ചിരുന്നെങ്കിൽ, ശരീരത്തെ കാണാതെ, മനസിനേയും ആത്മാവിനേയും അറിഞ്ഞിരുന്നെങ്കിൽ ഇവിടെ നടക്കുന്ന വലിയ വിവാദങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണ് എന്ന് എന്നേ മനസിലായേനെ.. കുറഞ്ഞ പക്ഷം അവനവനെ എങ്കിലും അറിയാൻ ശ്രമിക്കൂ.. എപ്പഴും പറയും ഇത്.. എന്നും പറയും.. വിരസമാകുന്നവർ വായിക്കണ്ട എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

സിതാരയുടെ പ്രതികരണം

സിതാര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Sithara Krishnakumar and Hima Shankar supports Rima Kallingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X