• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുണ്ടും നേരിയതും കളഭക്കുറിയും തിരുവാതിരകളിക്ക്,മലയാളി സ്ത്രീയെന്നാൽ വരച്ചിട്ട ഒരുരൂപമല്ല,അവർ പലതാണ്

തിരുവനന്തപുരം; മലയാളി സ്ത്രീ എന്നാൽ വരച്ചിട്ട ഒരു രൂപമല്ല, അവർ പലതാണെന്ന് ഗായിക സിതാര കൃഷ്ണകുമാർ. ലോക്ക്ഡൗൺ ആയപ്പോൾ മലയാളിത്തം പോയോ എന്ന് ചോദിക്കുന്നവർക്ക് മറുപടിയായാണ് ഗായികയുടെ പ്രതിരണം. "ശാലീനത, മലയാളിത്തം", എന്നെല്ലാം ഓർമിപ്പിക്കുന്ന എല്ലാവരോടുമായുള്ള സംശയമാണ്,എന്താണ് ആ വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്? അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. പോസ്റ്റ് വായിക്കാം

"ലോക്ക്ഡൗൺ ആയപ്പോൾ ആ മലയാളിത്തം

അങ്ങ് പോയോ?" ഇടയ്ക്കിടെ വീഡിയോകൾക്കടിയിലും മറ്റും കണ്ടുവരുന്ന ഒരു സ്ഥിരം പാറ്റേൺ ചോദ്യമാണിത് !! ചോദിക്കുന്നവർ മിക്കവാറും സ്നേഹിതരും, സ്നേഹമുള്ളവരും, ഓക്കെ ആയതുകൊണ്ടുതന്നെ കമന്റ്‌ ബോക്സിൽ ഇരുന്ന് തർക്കത്തിനും, വിശദീകരണത്തിനും മുതിരാൻ മടിതോന്നും, തർക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലിൽ ചെന്ന് കലാശിക്കും !!അതിനു വയ്യ !!

"ശാലീനത, മലയാളിത്തം", എന്നെല്ലാം ഓർമിപ്പിക്കുന്ന എല്ലാവരോടുമായുള്ള സംശയമാണ് !!! എന്താണ് ആ വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്?

മലയാളി സ്ത്രീ എന്നാൽ വരച്ചിട്ട ഒരു രൂപമല്ല, അവർ പലതാണ് ! മലയാളിത്തം എന്നത് ചിലർക്ക് കാല്പനികവും, മിക്കപ്പോഴും സാങ്കല്പികവുമായ ഒരു വിചാരം മാത്രമാണ് !!!! എന്റെ ഓർമയിലും, ചിന്തകളിലും വന്നു കയറുന്ന ചില മലയാളി സ്ത്രീകളുടെ ചിത്രങ്ങൾ ആണിതെല്ലാം, മനസ്സിൽ അതിലേറെ വൈവിധ്യത്തിൽ എണ്ണമറ്റ മലയാളി സ്ത്രീകൾ വേറെയും !!! "മലയാളി" "തമിഴൻ", "ബംഗാളി" അത്തരം ഐഡിയകൾ തന്നെ ഒരു ഹാലൂസിനേഷൻ അല്ലെ കൂട്ടുകാരെ!!

"മനുഷ്യൻ", അവിടെ നിക്കട്ടെ, അതിൽ നിന്ന് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തന്നെ ഞമ്മളും എൻജിനും തവിടുപൊടി !! മനുഷ്യരാവുമ്പോ പല നിറത്തിലും ഗുണത്തിലും മണത്തിലും ഒക്കെ കാണൂലെ, പൂക്കളെപോലെ പക്ഷികളെ പോലെ !!!

NB:മുണ്ടും നേരിയതും, തുളസിക്കതിരും, മുല്ലപ്പൂവും, കളഭക്കുറിയും, കാശിമാലയും എല്ലാം യുവജനോത്സവങ്ങളിലെ തിരുവാതിരകളിക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ സ്നേഹിതരെ !! പിന്നൊരു തീയേറ്ററിക്കൽ എഫക്ടിനു വേണ്ടിയാണെങ്കിൽ ഇടയ്ക്കൊക്കെ അങ്ങനെ പല വേഷങ്ങളും കെട്ടുന്നും ഉണ്ടല്ലോ.

കരിപ്പൂരിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; 600 ഓളം പേർ ക്വാറന്റീനിൽ

'രണ്ടേ രണ്ട് പേർ ചോദിച്ചപ്പോ പിണറായിയുടെ കാറ്റു പോയില്ലേ'; പിഎം മനോജിന് മറുപടിയുമായി പിടി ചാക്കോ

7 വിമതർ കോൺഗ്രസിലേക്ക് മടങ്ങും? കളി മാറുന്നു! പെട്ട് ബിജെപി,റിസോർട്ടിലേക്ക് പോകാതെ എംഎൽഎമാർ!!

English summary
sithara krishna kumar slams social media questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X