കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണർ ഭരണഘടന മനസിലാക്കിയിട്ടില്ല: ആരിഫ് മുഹ്മദ് ഖാന് യെച്ചൂരിയുടെ വിമർശനം, സർക്കാർ-ഗവർണർ പോര്!

Google Oneindia Malayalam News

Recommended Video

cmsvideo
Sitharam Yechuri criticises Kerala governor Arif Mohammed Khan | Oneindia Malayalam

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന മനസ്സിലാക്കിയിട്ടില്ലെന്നാണ് യെച്ചൂരിയുടെ വിമർശനം. സംസ്ഥാനത്തിന്റെയും നിയമസഭയുടേയും മൂല്യങ്ങൾ അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്നും യെച്ചൂരി പറയുന്നു.

ബ്രൂ അഭയാർത്ഥികളെ ത്രിപുരയിൽ പുനരധിവസിപ്പിക്കും: പുനരധിവാസത്തിന് 600 കോടിയുടെ കേന്ദ്ര പാക്കേജ്ബ്രൂ അഭയാർത്ഥികളെ ത്രിപുരയിൽ പുനരധിവസിപ്പിക്കും: പുനരധിവാസത്തിന് 600 കോടിയുടെ കേന്ദ്ര പാക്കേജ്

ഗവർണർമാർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. എന്നാൽ അതിന് വിരുദ്ധമായ പരാമർശങ്ങളാണ് കേരള ഗവർണർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിന് ശേഷം സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമായിരുന്നു. ഇതിനിടെയാണ് സിപിഎം ജനറൽ സെക്രട്ടറിയും ഗവർണർക്കെതിരെ വിമർശനവുമായെത്തിയിട്ടുള്ളത്.

yechuri-15791

ഇതിനിടെ ഗവർണറുടെ പദവി സർക്കാരിന് മുകളിലല്ലെന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നേരത്തെ നാട്ടുരാജാക്കന്മാരുടെ കാലത്ത് റെസിഡന്റ് പദവി ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന് മീതെ അത്തരത്തിലൊരു പദവി ഇല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചിരുന്നു. വാർഡ് വിഭജനം സംബന്ധിച്ച ഓർഡിനൻസ് ഗവർണർ രണ്ട് തവണയും ഒപ്പുവെക്കാത്തത് സർക്കാരും ഗവർണറും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു. രണ്ട് തവണയും ഓർഡിനൻസ് ഒപ്പുവെക്കാത്ത ഗവർണർ സർക്കാരിൽ നിന്ന് വിശദീകരണം തേടുകയായിരുന്നു.

പൌരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തിൽ ഗവർണർ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാർ പൌരത്വ നിയമ ഭേദഗതിയിൽ സുപ്രീം കോടതിയെ സമീപിച്ച വിഷയം താൻ മാധ്യമങ്ങളിൽ നിന്നല്ല അറിയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Sitharam Yechuri criticises Kerala governor Arif Mohammed Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X