കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് ഉയർന്നിട്ടില്ല; കേരളത്തോട് കാണിച്ചത് വിവേചനമെന്ന് യെച്ചൂരി!

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് ഉയർന്നിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഓഖി ദുരന്തത്തിന്റെ ദുരിതം പേറുന്ന കേരളത്തെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിനെ മാത്രമായി ചര്‍ച്ചക്ക് വിളിച്ചത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓഖി ആഞ്ഞടിച്ചതിന് തൊട്ടടുത്ത ദിവസം തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മോദി വിവരങ്ങള്‍ തേടിയിരുന്നു. അന്നും കേരളത്തെ ഒഴിവാക്കിയത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിന് തൊട്ടു പിന്നാലെയാണ് യെച്ചുരിയും കടുത്ത വിമര്‍ശനവുമായി വരുന്നത്.

ഓഖി ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ സാമ്പ്ത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഓഖിയെ ദശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും അനുകൂലമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യമാവശ്യപ്പെട്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷവും ഈ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി നിർമ്മല സീതാറാം ദുരിത ബാധിത പ്രദേശം സന്ദർശിച്ച് എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തിരിച്ചു പോയത്.

സർക്കാരിന് വീഴ്ചപറ്റിയിട്ടില്ല

സർക്കാരിന് വീഴ്ചപറ്റിയിട്ടില്ല

അതേസമയം ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും അവർ പറഞ്ഞു. സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാനപ്രശ്നമാണെന്നും ജെ.മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഓഖി ദുരന്തമേഖലയില്‍ മന്ത്രിമാര്‍ക്കുനേരെയുണ്ടായ മല്‍സ്യത്തൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തൊളിലാളികളുമായി വിരോധംവച്ചുപ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല സംസ്ഥാനത്തുള്ളതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മുഖ്യമന്ത്രിയെ തടഞ്ഞു

മുഖ്യമന്ത്രിയെ തടഞ്ഞു

ഓഖി ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ദുരന്തം മുന്‍കൂട്ടി അറിയാനും അത് തക്കസമയത്ത് ജനങ്ങളിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിണറായിക്കെതിരെ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

തോമസ് ഐസക്കിനെയും തടഞ്ഞു

തോമസ് ഐസക്കിനെയും തടഞ്ഞു

ഓഖി ദുരുതബാധിത പ്രദേശമായ അടിമലത്തുറയിലെത്തിയ മന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് നല്‍കിയതെന്ന് പറഞ്ഞാണ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിച്ചത്. മോശം റേഷനരി നല്‍കിയതിലും തൊഴിലാളികള്‍ പ്രതിഷേിച്ചു. കടബാധ്യത തീര്‍ക്കാന്‍ സഹായം ചെയ്യണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ പ്രതിഷേധം

തൊഴിലാളികളുടെ പ്രതിഷേധം

പ്രതിഷേധത്തെതുടര്‍ന്ന് നഷ്ടപരിഹാരത്തുക സംബന്ധിച്ചുള്ള പരാതി പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തുടര്‍ന്ന് മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാകാതെ മടങ്ങുകയായിരുന്നു.

മാതൃകാപരമായ പ്രവര്‍ത്തനം

മാതൃകാപരമായ പ്രവര്‍ത്തനം

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാലാവസ്ഥയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെപ്പോലും അപ്രതീക്ഷിതമായി കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് ദുരന്തമുണ്ടാകുന്നു എന്നതാണ് ഓഖിയിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും പരമാവധി പ്രതിരോധിക്കാനും രക്ഷാനടപടി സ്വീകരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന ചിന്ത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. അതിനുമുമ്പ് അടിയന്തര രക്ഷാപ്രവര്‍ത്തനവും ആശ്വാസപ്രവര്‍ത്തനവും ദുരിതാശ്വാസവും ഉണ്ടാകണം. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

English summary
Sitaram Yechuri against Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X