കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ആര്‍എസ്എസ് എസ്ഡിപിഐ വര്‍ഗീയ കലാപ സാധ്യത

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വര്‍ഗീയ കലാപ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സംഘര്‍ഷ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഏറെനാളായി തുടരുന്ന ആര്‍എസ്എസ് എസ്ഡിപിഐ ആക്രമണമാണ് ഒടുവല്‍ കൊലപാതകത്തില്‍ കലാശിച്ചത്.

സിപിഎമ്മും ബിജെപിയും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ തീവ്രവാദി സംഘടനകള്‍ മുതലെടുപ്പ് നടത്തുകയായിരുന്നു. ശ്യാമപ്രസാദിനെ കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലിടാനായിരുന്നു പദ്ധതിയെന്ന് പിടിയിലായ പ്രതി സമ്മതിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട ശ്യാംപ്രസാദ്.

rss

സ്വാഭാവികമായും ശ്യാമപ്രസാദ് കൊല്ലപ്പെട്ടാല്‍ സംശയിക്കുക സിപിഎമ്മിനെ ആയിരിക്കും. എന്നാല്‍, പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ സാധിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയൂബിനെ ചിറ്റാരിപ്പറമ്പില്‍ സ്‌കൂള്‍ ബസ് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ചത്തെ ആക്രമണമെന്ന് പറയപ്പെടുന്നു.

എസ്ഡിപിഐ ആക്രമണത്തെ മതവികാരം ഉണര്‍ത്തി തിരിച്ചടിക്കാനാണ് ആര്‍എസ്എസ് ശ്രമം. മതതീവ്രസംഘടനകള്‍ ചേര്‍ന്ന് പരസ്പരം പോര്‍വിളി നടത്തുന്നത് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പുറമെ വര്‍ഗീയ സംഘര്‍ഷങ്ങളും ജില്ലയില്‍ തുടക്കമിടുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം വ്യക്തമാക്കി.

 കോണ്‍ഗ്രസ് സിപിഎം സഖ്യം; കേരളത്തില്‍ ബിജെപിക്ക് തുണയാകും; സിപിഎമ്മില്‍ ആശങ്ക കോണ്‍ഗ്രസ് സിപിഎം സഖ്യം; കേരളത്തില്‍ ബിജെപിക്ക് തുണയാകും; സിപിഎമ്മില്‍ ആശങ്ക

English summary
Kerala ABVP activist murder: Situation in Kannur district under control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X