കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ എതിര്‍പ്പുമായി കെപിസിസി

Google Oneindia Malayalam News

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ എതിര്‍പ്പുമായി കെപിസിസി. ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപിയുമായോ ശിവസേനയുമായോയുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഖ്യം ഉറപ്പിച്ച് ശിവസേന; 2.30ന് ഗവര്‍ണറെ കാണും, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ?സഖ്യം ഉറപ്പിച്ച് ശിവസേന; 2.30ന് ഗവര്‍ണറെ കാണും, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ?

ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ഒരു കാലത്തും ബന്ധം ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് കെപിസിസി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജംബോ പട്ടിക എന്ന ആക്ഷേപം ശരിയല്ല. ഭാരവാഹി പട്ടിക ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

mullapally

അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമം ശിവസേന തുടരുകയാണ്. മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണുന്നുണ്ട്. അതിന് മുമ്പ് അദ്ദേഹം മുംബൈയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ബിജെപി വിരുദ്ധ സര്‍ക്കാറിന്‍റെ ഭാഗമാവണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരും സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ ഈ കത്ത് കൂടി പരിഗണിച്ചാവും മഹാരാഷ്ട്രയില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയത്തില്‍ കോണ്‍ഗ്രസ് തീരുമാനം എടുക്കുക.

English summary
siva sena alliance is not good for congress: mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X