കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ മരിച്ച നിലയില്‍ കാണപ്പെട്ട പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന് വീടിന് സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നതായി ആരോപണം. കഴിഞ്ഞ മാസം 18 ന് ശബരിമലയിലേക്ക് പുറപ്പെട്ട ശിവദാസനെ പിന്നീട് കാണാതാവുകയായിരുന്നു.

<strong>'17 ന് മരിച്ചെങ്കില്‍ 19 ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെ'; ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ</strong>'17 ന് മരിച്ചെങ്കില്‍ 19 ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെ'; ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ

പിന്നീട് ബന്ധുക്കള്‍ കൊടുത്ത പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ളാഹയ്ക്ക് സമീപം റോഡിന് സമിപത്തെ ചെരിവില്‍ ശിവദാസന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇതോടെ പോലീസ് അതിക്രമത്തില്‍ ശിവദാസന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇത്തരം പ്രചരണങ്ങളെ തള്ളി പോലീസ് തന്നെ രംഗത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശിവദാസന് ആര്‍എസ്എസ് ഭീഷണിയുണ്ടായിരുന്നു എന്ന ആരോപണവും ഉയരുന്നത്.

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

പത്തനംതിട്ട ളാഹയക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തുന്നതിനിടെയാണ് പ്രാദേശിക ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരെ ശിവദാസന്‍ മുമ്പ് നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്തുവരുന്നത്.

സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നു

സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നു

2018 ഏപ്രില്‍ 24 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നുവെന്ന് പരാതിയുമായി ശിവദാസന്‍ പന്തളം പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത്. ഈ പരാതിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പന്തളം പോലീസില്‍

പന്തളം പോലീസില്‍

ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയില്‍ അയല്‍വാസികളായ ചിലര്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ലോട്ടറി കച്ചവടക്കാരനായ ശിവദാസന്റെ ഇരുചക്രവാഹനം ഇതുവഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കുടി ഇവര്‍ നിലപാടെടുത്തതോടെയാണ് അദ്ദേഹം പന്തളം പോലീസില്‍ പരാതി നല്‍കുന്നത്.

പരാതി ഇങ്ങനെ..

പരാതി ഇങ്ങനെ..

ശിവദാസന്‍ പോലീസില്‍ നല്‍കിയ പരാതി ഇങ്ങനെ..
ഞാന്‍ എതിര്‍കക്ഷികളുടെ എല്ലാം വീടിനടുത്തായി 14 വര്‍ഷം മുന്‍പ് സ്ഥലം വാങ്ങി വീടുവെച്ചതാണ്. എന്റെ വീട്ടിലോട്ട് പോകാനായി പ്രമാണത്തില്‍ വഴി ഇല്ല. 3 ചുവട്ടടി വഴി ഞങ്ങള്‍ കുറേ വീട്ടുകാര്‍ക്കായി ഉണ്ട്. ഈ വഴിയിലൂടെ എല്ലാവര്‍ക്കും അവരവരുടെ വീട്ടിലേക്ക് പോകാം. ഞാന്‍ ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്.

എതിര്‍കക്ഷികള്‍

എതിര്‍കക്ഷികള്‍

എന്റെ ടൂവീലര്‍ ഈ വഴിലൂടെ കൊണ്ടുപോകുന്നതിന് എതിര്‍കക്ഷികള്‍ എല്ലാവരും തടസം നില്‍ക്കുന്നു. എനിക്ക് എന്റെ വീട്ടിലോട്ട് ടൂവീലറില്‍ പോയേ പറ്റൂ. എനിക്കും എതിര്‍കക്ഷികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന വഴി തടസ്സപ്പെടുത്തുന്നത് ശരിയല്ല.

വേണ്ട നടപടി സ്വീകരിക്കണം

വേണ്ട നടപടി സ്വീകരിക്കണം

ഞാന്‍ ഈ വഴിയിലൂടെ പോകുന്നതിന് ഇവര്‍ നിരന്തരം പ്രശ്നമുണ്ടാക്കുകയും എന്റെ വാഹനം കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സമക്ഷത്ത് നിന്ന് എതിര്‍കക്ഷികള്‍ എന്നെ ഉപദ്രവിക്കുകയോ വഴിതടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

ബിജെപി വാര്‍ഡ് മെമ്പര്‍

ബിജെപി വാര്‍ഡ് മെമ്പര്‍

ശിവദാസന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍ കക്ഷികളെ പിറ്റേദിവസം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. തൊട്ടടുത്ത വാര്‍ഡിലെ ബിജെപി വാര്‍ഡ് മെമ്പറാണ് പരതി ഒതുക്കിത്തീര്‍ക്കാന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പ് നല്‍കിയാണ് ഇവര്‍ സ്റ്റേഷനില്‍ മടങ്ങിയത്.

പ്രമുഖ ആര്‍എസ്എസ് നേതാവ്

പ്രമുഖ ആര്‍എസ്എസ് നേതാവ്

ഇതിന് പിന്നാലെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ശിവദാസനെ സമീച്ചിരുന്നു. പന്തളത്തെ പ്രമുഖ ആര്‍എസ്എസ് നേതാവാണ് പരാതി പിന്‍വലിക്കണമെന്ന് ആവശ്യവുമായി വീട്ടിലെത്തിയതെന്നും, പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൈയ്യും കാലും തല്ലി ഒടിച്ച് കൊക്കയില്‍ തള്ളും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സമീപവാസികള്‍ വ്യക്തമാക്കുന്നതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലയ്ക്കലില്‍

നിലയ്ക്കലില്‍

നിലയ്ക്കലില്‍ കഴിഞ്ഞ മാസം 17 ന് ഉണ്ടായ പോലീസ് നടപടിക്കിടെയാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങല്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ പ്രചരണം ഏറ്റുപിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു.

16 നും 17നും മാത്രം

16 നും 17നും മാത്രം

പോലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചത് എന്ന ആരോപണത്തെ തള്ളി പോലീസും രംഗത്ത് എത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. ശിവദാസന്‍ ശബരിമലയിലേക്ക് പുറപ്പെടുന്നത് 18 നാണെന്നും പോലീസ് അറിയിക്കുന്നു.

പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട്

പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട്

മാത്രവുമല്ല,ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു.പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്കെന്നും പോലീസ് വ്യാക്തമാക്കുന്നു.

Recommended Video

cmsvideo
BJPയെ പൊളിച്ചടുക്കി ശിവദാസന്റെ മകന്‍റെ മൊഴി പുറത്ത്
വ്യാപക വിമര്‍ശനങ്ങള്‍

വ്യാപക വിമര്‍ശനങ്ങള്‍

ശിവദാസന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പത്തനതിട്ടിയില്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ ഇതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നു. മരണം വെച്ച് ബിജെപി വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നു എന്നാണ് പ്രധാന ആരോപണം. ആര്‍എസ്എസ് പ്രവര്‍ക്കെതിരായി ശിവദാസന്‍ നല്‍കിയ പരാതിയുടെ കോപ്പി സുനിത ദേവദാസ് ഉള്‍പ്പടേയുള്ളവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

സുനിത ദേവദാസ്

English summary
sivadas gets threat from rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X