കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച അയ്യപ്പഭക്തന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്! തുടയെല്ല് പൊട്ടി രക്തസ്രാവമുണ്ടായി

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തന്‍ ശിവദാസന്‍റെ മരണത്തില്‍ വ്യാജ പ്രചാരണത്തില്‍ ഉറച്ച് ബിജെപി. മൃതദേഹം ലഭിച്ച പിന്നാലെ ശിവദാസനം ബലിദാനിയാക്കിയുള്ള നുണ പ്രചാരണങ്ങള്‍ ബിജെപി നടത്തിയിരുന്നു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് ശിവദാസനെ പോലീസ് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ബിജെപി ആവര്‍ത്തിക്കുന്നത്.

അത് മറയ്ക്കാനാണ് പോലീസ് ശിവദാസന്‍റെ മകന്‍റെ പരാതി പുറത്തുവിട്ടതെന്നും ബിജെപി ആരോപിച്ചു.
അതേസമയം ശിവദാസന്‍റെ മരണ കാരണം വ്യക്തമാക്കികൊമ്ടുള്ള പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

 ഹര്‍ത്താല്‍ നടത്തി

ഹര്‍ത്താല്‍ നടത്തി

ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇതോടെ ശബരിമലയിലെ നിലയ്ക്കലിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ഇന്ന് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തി.

 ബലിദാനി

ബലിദാനി

മാത്രമല്ല ബിജെപി സംഘപരിവാര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ എല്ലാം ശിവദാസിനെ ബലിദാനിയാക്കിയുള്ള വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചു. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വിശദീകരിച്ച് പോലീസ് തന്നെ രംഗത്തെത്തി.

ളാഹയില്‍ നിന്ന്

ളാഹയില്‍ നിന്ന്

നിലയ്ക്കലില്‍ പോലീസ് നടപടി ഉണ്ടായത് 16,17 തീയതികളിലാണ്. അതിന് ശേഷം വീട്ടുകാര്‍ക്ക് ശിവദാസന്‍റെ കോളും ലഭിച്ചിരുന്നു. പത്തനംതിട്ട - നിലയ്ക്കല്‍ റൂട്ടിലുള്ള ളാഹയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്.

 തെളിവ് സഹിതം

തെളിവ് സഹിതം

അക്രമികള്‍ക്കെതിരെ പോലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കല്‍- പമ്പ റൂട്ടിലാണ്. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നും പോലീസ് തെളിവ് സഹിതം വ്യക്തമാക്കി.

 ഉത്തരവാദി

ഉത്തരവാദി

എന്നാല്‍ ബിജെപി ഇപ്പോഴും വ്യാജ പ്രചാരണം തുടരുകയാണ്. മകന്‍റെ പരാതി ഉള്‍പ്പെടെ പോലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പോലീസ് തന്നെയാകും ശിവദാസനെ കൊലപ്പെടുത്തിയതെന്നാണ് ഹര്‍ത്താലിനിടെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.

പ്രതിഷേധ പരിപാടി

പ്രതിഷേധ പരിപാടി

ശിവദാസന്‍ 16 ന് പന്തളത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും 17 ന് നിലയ്ക്കലും എത്തിയിട്ടുണ്ടെന്നും 144 നിലനിന്ന സമയത്താണ് കൊലപാതകം നടന്നതെന്നുമാണ് രാധാകൃഷ്ണന്‍റെ ആരോപണം. ഐജി മനോജ് എബ്രഹാനും ശ്രീജിത്തുമാണ് പ്രതികള് എന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

 പോസ്റ്റുമാര്‍ട്ടം

പോസ്റ്റുമാര്‍ട്ടം

ഇതിനിടെ ശിവദാസന്‍റെ മരണകാരണം വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവമുണ്ടായതെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ജീര്‍ണിച്ചു

ജീര്‍ണിച്ചു

ഉയരത്തില്‍ നിന്ന് വീണോ അല്ലേങ്കില്‍ അപകടത്തില്‍ പെട്ടോ ആകാം തുടയല്ല് പൊട്ടിയത്. അതേസമയം വിഷം ഉള്ളില്‍ ചെന്നതായുള്ള സൂചനകളൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചയിലധികം പഴക്കമുള്ള ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

English summary
sivadasans postmortem report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X