കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിയുമായി യോജിച്ച് പോകില്ലെന്ന് ശിവഗിരി മഠം

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍എന്‍ഡിപിയുമായി ഒരിക്കലും യോജിച്ച് പോകാനാകില്ലെന്ന് ശിവഗിരി മഠം. എസ്എന്‍ഡിപി യോഗവുമായി യോജിച്ച് പോകാന്‍ ബുദ്ധിമുട്ടുള്ളതായി ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയാണ് അറിയിച്ചത്.

വെള്ളാപ്പള്ളി കൂറു മാറുന്നോ? ബിജെപിയുമായുള്ള ബന്ധം എന്നുമുണ്ടാവില്ലെന്ന്വെള്ളാപ്പള്ളി കൂറു മാറുന്നോ? ബിജെപിയുമായുള്ള ബന്ധം എന്നുമുണ്ടാവില്ലെന്ന്

ഇതോടെ വിഭിന്ന ധ്രുവങ്ങളില്‍ നിലകൊള്ളുന്ന എസ്എന്‍ഡിപി യോഗത്തെയും ശിവഗിരി മഠത്തെയും ഒന്നിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കം ഫലിച്ചേക്കില്ലെന്ന് സൂചനയാണ് ലഭിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സമുദായത്തെ ദുരുപയോഗം ചെയ്യുന്നവരുമായി സഹകരിക്കാന്‍ ശിവഗിരി മഠത്തിന് ബുദ്ധിമുട്ടുണ്ടെന്നാണ് ഋതെബരാനന്ദ വ്യക്തമാക്കിയത്.

Vellappally Nadesan

വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവഗിരി മഠം സന്ദര്‍ശിക്കുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ശിവഗിരി മഠം നേരത്തെ പ്രമേയം അവതരിപ്പിച്ചിരുന്നു. മത്തിന്റെ പേരില്‍ ആരും രാഷ്ട്രീയ ലാഭം കൊയ്യേണ്ടെന്ന് ശിവഗിരി മഠം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റിയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഒരു രാഷ്ട്രീയക്കാര്‍ക്കും ശ്രീനാരായണീയരെ അടിയറവ് വെക്കില്ല. ശ്രീനാരായണീയ ചട്ടങ്ങള്‍ കാറ്റില്‍ പറത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

English summary
Sivagiri Madam says could not co-operate SNDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X