കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രമേശിന് ശിവിഗിരി മഠത്തിന്റെ പിന്തുണ

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ. ബിജുവിന്റെ വീട്ടില്‍ എത്തിയാണ് മഠാധിപതി പ്രകാശാനന്ദ ബിജുവിന് പിന്തുണ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാരിന് കൂടുതല്‍ തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ബാര്‍ കോഴ കേസ് വിജിലന്‍സ് അന്വേഷണം തടസ്സപ്പെടുത്തുന്നത് ബിജുവാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വാദത്തെ ബിജു രമേശ് തള്ളി.

സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തിലാണ് ഓരോ ഘട്ടത്തിലും കൂടുതല്‍ തെളിവുകള്‍ നല്‍കിയത്. നീതിപൂര്‍വ്വമായ അന്വേഷണമാണ് പ്രതീക്ഷിച്ചതെന്നും ബിജു പറഞ്ഞു. ഇതിനിടയില്‍ കെഎം മാണിക്കെതിരായ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബിജു പറഞ്ഞു. അത് ഇപ്പോള്‍ ഹാജരാക്കില്ലെന്നും സമയമാകുമ്പോള്‍ പുറത്തുവരുമെന്നും ബിജു വ്യക്തമാക്കി.

biju

ബിജു രമേശ് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് സുഗമമായ അന്വേഷണത്തിന് തടസമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ബിജു ഹാജരാക്കിയ ഓഡിയോ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് എവി താമരാക്ഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രതി നിരപരാധിയാണെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയത്. കേസിന്റെ വിധി ബുധനാഴ്ച പ്രസ്താവിക്കും.

English summary
Sivagiri mutt support bar owner Biju ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X