സോണിയ ഗാന്ധിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍, ശിവഗിരിയെ കോണ്‍ഗ്രസ് പ്രചരണ വേദിയാക്കി
കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നിശിതമായി വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയെ സോണിയ പ്രചരണ വേദിയാക്കി എന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം.
വിശുദ്ധമായ സ്ഥലത്ത് രാഷ്ട്രീയ പ്രസംഗം നടത്തി മലിനപ്പെടുത്തി. കോണ്‍ഗ്രസിനെ അനുകൂലിക്കാത്തത് കൊണ്ടാണ് തന്നെ രൂക്ഷമായി വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സോണിയ ഗാന്ധി നടത്തിയ പ്രസംഗം അല്‍പ്പത്തരമായിപ്പോയി. ആരെങ്കിലും എഴുതി നല്‍കുന്നത് വായിക്കുന്നതല്ലാതെ എസ്എന്‍ഡിപിയെക്കുറിച്ച് അവര്‍ക്ക് എന്തറിയാമെന്നും വെള്ളാപ്പള്ളി ചോദിച്ചു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എസ്എന്‍ഡിപി. അത് അരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത് സോണിയ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ എത്തിയ സോണിയ ഗാന്ധി എസ്എന്‍ഡിപി യോഗത്തിനെതിരെ പരോക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.












Click it and Unblock the Notifications