കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ 7 ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കം ഏഴ് പേര്‍ക്ക് ജീവപര്യന്തം കഠിന തടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബദറുദ്ദീനീണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപ നല്‍കാനും ഉത്തരവായിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിയ്ക്കണം.

ശിവപ്രസാദ് വധക്കേസില്‍ ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡിഎച്ച് ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വ രാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Crime

സംഘടനയുടെ തെക്കന്‍ മേഖല ഓര്‍ഗനൈസറാണ് കേസിലെ പ്രതി ദാസ്. വര്‍ക്കലയില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ആക്രമണങ്ങളിലാണ് ശില പ്രസാദ് കൊല്ലപ്പെട്ടത്. അയിരൂര്‍ ഗവ.യുപി സ്‌കൂളിന് മുന്‍പില്‍ വച്ചായിരുന്നു കൊലപാതകം. സമീപത്ത് ചായക്കട നടത്തുകയായിരുന്ന അശോകനെ വെട്ടിപ്പരിക്കേല്‍പ്പിയ്ക്കുകയും ചെയ്തു.

2009 സെപ്റ്റംബര്‍ 23 ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തെളിവ് നശിപ്പിയ്ക്കല്‍, ഗൂഡാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കേസില്‍ ആറു പേരെ വെറുതേ വിട്ടിരുന്നു.

English summary
Sivaprasad murder case: Seven DHRM activists sentenced to life imprisonment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X