കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസ്തൻ അഴിക്കുള്ളിൽ;മുഖ്യമന്ത്രിയുടെ രാജിയ്ക്ക് മുറവിളി കൂട്ടി പ്രതിപക്ഷം

Google Oneindia Malayalam News

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പിണറായിയുടെ ഭരണത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റ് ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ അറസ്റ്റിലായ സാഹചര്യത്തിൽ ഇനി അദ്ദേഹത്തിന് അധികാരത്തിൽ തുടരാനുള്ള യോഗ്യത ഇല്ലെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

pinarayi shivasankar

മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവർത്തിച്ചയാളാണ് അറസ്റ്റിലായത്. കേസിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ട്.ഇനി അധികാര കേസരയിൽ തുടരാൻ മുഖ്യന് യോഗ്യതയില്ലെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു.

വിടി ബൽറാമിന്റെ പ്രതികരണം ഇങ്ങനെ-കേരളത്തിൻ്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിൻ്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?

ഷാഫി പറമ്പിൽ-എം.ശിവശങ്കർ അറസ്റ്റിൽ.
ഈ സർക്കാരിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ. സ്വപ്നയുടെ കള്ളപ്പണത്തിന്റെ കാവൽക്കാരായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചത്

അനിൽ അക്കരെ-എം.ശിവശങ്കർ അറസ്റ്റിൽ.
ഈ സർക്കാരിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ. സ്വപ്നയുടെ കള്ളപ്പണത്തിന്റെ കാവൽക്കാരായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചത് .ഇനിയെങ്കിലും
പിണറായി വിജയൻ അധികാരത്തിൽ നിന്ന് മാറിനിൽക്കണം

 'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല 'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല

ശിവശങ്കറിന്റെ അറസ്റ്റ്;മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടിശിവശങ്കറിന്റെ അറസ്റ്റ്;മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടി

ശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തുശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു

Recommended Video

cmsvideo
Swapna Suresh and KT Rameez had contact with Dcompany | Oneindia Malayalam

English summary
sivasankar's arrest; Oppostion parties demands CM's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X