• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ആറ് പേര്‍ പിടിയില്‍; പ്രമുഖ വ്യവസായികളും;ഉടന്‍ ജാമ്യം; നേതാക്കളിലേക്ക്

തൊടുപുഴ: കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഇടുക്കിയിലെ ശാന്തന്‍പാറയില്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവം വലിയ വിവാദമാവുകയാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 250 ലധികം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വ്യവസായിയുടെ നേതൃത്വത്തിലായിരുന്നു നിശാപാര്‍ട്ടി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സിനായി യുവതികളെ വരെ എത്തിച്ചിരുന്നു.

തിരുവനന്തപുരത്തെ ഡീല്‍ വുമണ്‍; ആരാണ് സ്വപ്‌ന സുരേഷ്; വഴിത്തിരിവാവുന്നത് ഷംന കേസ്

 ക്രഷറി മാനേജര്‍

ക്രഷറി മാനേജര്‍

തണ്ണിക്കോട്ട് ഗ്രൂപ്പ് ചതുരംഗപ്പാറയില്‍ ആരംഭിച്ച ക്രഷറി മാനേജര്‍ കോതമംഗലം പിണ്ടിമന തവരക്കാട്ട് ബേസില്‍ ജോസ്(35), രാജപ്പാറ ജംഗിള്‍ പാലസ് റിസോര്‍ട്ട് മാനേജര്‍ ചെമ്മണ്ണാര്‍ ഏഴര ഏക്കര്‍ കള്ളിയാനിയില്‍ സോജി കെ ഫ്രാന്‍സിസ് (43) എന്നിവരെ കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്ത മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ്

അറസ്റ്റ്

പാര്‍ട്ടിയില്‍ പങ്കെടുത്ത കൊല്ലമുള വെച്ചൂച്ചിറ മണ്ണടിശാല തോപ്പില്‍ വീട്ടില്‍ മനുകൃഷ്ണ (28), ആറ്റുപാറത്താവളം ചുണ്ടങ്ങാക്കരയില്‍ ബാബു മാധവന്‍(49), ശാന്തന്‍പാറ രാജപ്പാറ എട്ടാം വാര്‍ഡ് കുട്ടപ്പായി(50) വെള്ളമ്മാള്‍ ഇല്ലം വീട്ടില്‍ കണ്ണന്‍(50) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയെല്ലാം ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.

ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം

ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിന്റ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ എണ്ണം രാഷ്ട്രീയ നേതാക്കളുടെ സാനിധ്യം തുടങ്ങിയ വിവരങ്ങളാണ് കൈമാറിയത്.

cmsvideo
  How much gold You Can Hold ? | Oneindia Malayalam
   അനുമതി ഇല്ലാതെ മദ്യം

  അനുമതി ഇല്ലാതെ മദ്യം

  ഇതോടൊപ്പം തന്നെ പാര്‍ട്ടിയില്‍ അനുമതി ഇല്ലാതെയായിരുന്നു മദ്യം എത്തിച്ചത്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്. ഉടുമ്പന്‍ ചോല ചതുരംഗ പാറയില്‍ ആരംഭിച്ച തണ്ണിക്കോട്ട് മെറ്റല്‍സ് ആന്‍ഡ് ഗ്രാനൈറ്റിസിന്റേയും തമിഴ്‌നാട്ടിലെ കമ്പത്ത് ആരംഭിക്കുന്ന ക്വാറിയുടെ ഉദ്ഘാടനത്തിന്റേയും ഭാഗമായിട്ടായിരുന്നു നിശാ പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

  സിനിമ താരങ്ങളും

  സിനിമ താരങ്ങളും

  സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ജൂണ്‍ 28 ന് രാത്രി 8 മണിയോടെയാണ് പാര്‍ട്ടി തുടങ്ങിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ രണ്ട് മണി വരെ ഇത് തുടര്‍ന്നു എന്നും പറയുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മതമേലധ്യക്ഷന്‍മാരും എല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

   ദിവസം അഞ്ച് ലക്ഷം രൂപ

  ദിവസം അഞ്ച് ലക്ഷം രൂപ

  പാര്‍ട്ടിയിലേക്ക് ബെല്ലി ഡാന്‍സറെ കൊണ്ടുവന്നത് കേരളത്തിന് പുറത്ത് നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ സ്വദേശികളായ നര്‍ത്തകികളെ ഹൈദരാബാദില്‍ നിന്നാണ് ബുക്ക് ചെയ്തത്. നാല് ദിവസത്തേക്ക് ബുക്ക് ചെയ്ത ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷം ശനിയാഴ്ചയോടെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു ദിവസം അഞ്ച് ലക്ഷം രൂപ കരാറിലാണ് കേരളത്തില്‍ എത്തിച്ചത്.

  തൃശൂരിലും സമാനമായ പരിപാടി

  തൃശൂരിലും സമാനമായ പരിപാടി

  ഇവര്‍ തൃശൂരിലും സമാനമായ പരിപാടി സംഘടിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ രഹസ്യാന്വേണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇടുക്കിയിലെ റിസോര്‍ട്ടില്‍ പരിപാടി നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തെത്തിയെന്നും പിന്നീട് മടങ്ങിപ്പോകുകയായിരുന്നെന്നും വിവരമുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പാര്‍ട്ടി ഒരുക്കിയത് എന്നാണ് വിവരം. 250 ലിറ്ററോളം മദ്യമാണ് ഇവിടെ എത്തിച്ചത്.

  English summary
  Six Including Business Man Arrested For Conduction Night Party In Idukki
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more