കൊച്ചിയില്‍ വീണ്ടും നിശാപാര്‍ട്ടി, പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍നിന്ന് പൊലീസ് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന നിശാപാര്‍ട്ടിക്കിടെയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.
കഞ്ചാവും മയക്കുമരുന്നെന്ന് കരുതുന്ന വെളുത്തപൊടിയും മറ്റുചില ലഹരിമരുന്നുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇവ നാര്‍കോട്ടിക് വിഭാഗം പരിശോധിക്കേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ സെബാസ്റ്റ്യന്‍. സഫല്‍, ഗൗതം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് ഒന്പതോടെയാണ് കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടി അരങ്ങേറിയത്. ഇതേക്കുറിച്ച് നേരത്തേ വിവരമുണ്ടായിരുന്ന പൊലീസ് മഫ്തി വേഷത്തില്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഇരുന്നൂറോളം പേരാണ് ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. സ്ത്രീകള്‍ ഉണ്ടായിരുന്നു ഡി.ജെ പാര്‍ട്ടിയില്‍. പാര്‍ട്ടിയില്‍ വിദേശികള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
എറണാകുളം ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഷാഡോ പൊലീസും പങ്കെടുത്തു. ആഡംബര നൗകയിലും ഇത്തരത്തില്‍ ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ചവരെ നേരത്തേ കൊച്ചി പൊലീസ് പിടികൂടിയിരുന്നു. കുറച്ച് കാലം മുന്നെവരെ നിയന്ത്രണ വിധേയമായെങ്കിലും വീണ്ടും നിശാപാര്‍ട്ടികളും ലഹരിമരുന്ന് വിരുന്നുകളും വീണ്ടും വരുന്നതിനിടെയാണ്
പോലീസിന്റെ
ഈ നടപടി.












Click it and Unblock the Notifications