തീര്‍ത്ഥാടനത്തിന് പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ മരിച്ചു
ചെന്നൈ: തീര്‍ത്ഥാടനത്തിന് പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ട് ആറ് പേര്‍ മരിച്ചു. തമിഴ്‌നാട് ടിണ്ടിഗലിലാണ് മലയാളി സംഘം അപകടത്തില്‍പ്പെട്ടത്. പഴനിയില്‍ പോയി മടങ്ങുന്നത് വഴിയാണ് മരണമെന്നാണ് വിവരം. ഇടുക്കിയിലെ തങ്കമണി സ്വദേശികളാണ് മരിച്ചത്. വാഹനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
ടിണ്ടിഗലിനടുത്ത് തേനിക്ക് സമീപം ദേവതാരപ്പെട്ടിയില്‍ വച്ചാണ് അപകടം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ എത്ര മലയാളികളുണ്ടെന്നും സ്ഥിരീകരിച്ചിട്ടില്ല.













Click it and Unblock the Notifications