കേരളത്തില്‍ 636 ഹോട്ട്‌സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ മാറ്റി, മലപ്പുറവും കോഴിക്കോടും കൂടുതല്‍ രോഗികള്‍
തിരുവനന്തപുരം: കേരളത്തിന് ഇന്ന് നേരിയ ആശ്വാസം. 5000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ഇത് 10000 കടന്നിരുന്നു. മലപ്പുറം ജില്ലയില്‍ തന്നെയാണ് ഇന്നും രോഗികള്‍ കൂടുതലുള്ളത്. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1182 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍ഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍ഗോഡ് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,599 സാമ്പിളുകളാണ് പരിശോധിച്ചത്.












Click it and Unblock the Notifications