Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍! കൊച്ചിയില്‍ എത്തി

Recommended Video

cmsvideo
    മല കയറാൻ യുവതികള്‍ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ | Oneindia Malayalam

    സംഘര്‍ഷങ്ങള്‍ക്കിടെ ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ എത്തിയതായി റിപ്പോര്‍ട്ട്. മലബാറില്‍ നിന്നുള്ള സംഘമാണ് കൊച്ചിയില്‍ എത്തിയതെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണെന്നും വാര്‍ത്തയില്‍ പറയുന്നു.

    sabapro3-1542607006.j

    പുലര്‍ച്ചെ നാല് മണിക്ക് മലബാറില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ സംഘം പോലീസ് നിരീക്ഷണത്തിലാണ്. രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഉള്ളതെന്നാണ് വിവരം. ഇവര്‍ എത്തുമെന്ന് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.

    യുവതികളുടെ പശ്ചാത്തലം പോലീസിന് അറിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ യഥാര്‍ത്ഥ ഭക്തരാണോ ആക്റ്റിവിസ്റ്റുകളാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണെന്നും വാര്‍ത്തയില്‍ പറയുന്നു. ഇവരുടെ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കൂവെന്നാണ് വിവരം.

    മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നടതുറന്നത് മുതല്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് 17 മണിക്കൂറാണ് എയര്‍പോട്ടില്‍ കഴിയേണ്ടി വന്നത്. പിന്നീട് അവര്‍ ദര്‍ശനം നടത്താനാവാതെ പൂനയിലേക്ക് മടങ്ങി. നട തുറന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും സ്ത്രീകളാരും ശബരിമലയിലേക്ക് എത്തിയിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+