കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്, പൂനെയിൽ നിന്ന് സ്ഥിരീകരണം, നിപ്പാ ഭീതിയിൽ നിന്ന് കരകയറി കേരളം

Google Oneindia Malayalam News

കൊച്ചി: നിപ്പാ ഭീതിയില്‍ നിന്നും കേരളം കര കയറുന്നു. കൊച്ചിയില്‍ നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. മാത്രമല്ല നിപ്പ വൈറസ് ബാധിച്ചോ എന്ന് സംശയിച്ച് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആറ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് അയച്ച മറ്റൊരാളുടെ ഫലം ലഭിക്കാനുണ്ട്.

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!

രോഗിയായ യുവാവിന്റെ ബന്ധു, രണ്ട് സുഹൃത്തുക്കള്‍, യുവാവിനെ പരിശോധിച്ച രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്‍ഡ് എന്നിവര്‍ക്കാണ് രോഗം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍ നിരീക്ഷണത്തിലുളള ഒരാളുടെ സ്രവം കൂടി ഇന്ന് പരിശോധനയ്ക്ക് പൂനെയിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.

nipah

ആറ് പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസകരമാണ് എന്ന് കെക ശൈലജ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞുവെന്നോ നിപ്പ നിയന്ത്രണ വിധേയമായെന്നോ പറയാന്‍ സാധിക്കില്ല. രോഗം വലിയ തോതില്‍ വ്യാപകമായിട്ടില്ല എന്നാണ് കരുതുന്നത്. നിരീക്ഷണത്തിലുളളവരുടെ ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ മാത്രമേ അക്കാര്യത്തില്‍ വ്യക്തത വരികയുളളൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ബിജെപിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം, അധ്യാപകന് ജോലി തെറിച്ചു, തെറിപ്പിച്ചവരെ കോടതി പറപ്പിച്ചുബിജെപിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം, അധ്യാപകന് ജോലി തെറിച്ചു, തെറിപ്പിച്ചവരെ കോടതി പറപ്പിച്ചു

അതിനിടെ തിരുവനന്തപുരത്ത് നിപ്പ സംശയിച്ച് രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ എറണാകുളത്ത് താമസിച്ചിരുന്നു എന്നാണ് സൂചന. രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പനിയുളള ഏഴ് പേരാണ് നിരീക്ഷണത്തില്‍ ഇപ്പോഴുളളത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്.

English summary
Six nipah suspected cases proved nagative in test from Pune Lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X