കൊല്ലത്ത് അയല്‍വാസികളായ രണ്ട് കുടുംബാംഗങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു
കൊല്ലം: പരവൂരില്‍ അയല്‍വാസികളായ രണ്ട് കുടുംബാംഗങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. രണ്ടു കുടുംബത്തിലെ ആറുപേരാണ് ആത്മഹത്യ ചെയ്തത്. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്.
പരവൂര്‍ പോളച്ചിറ ലളിത വിലാസത്തില്‍ അരുണ്‍കുമാറിന്റെ ഭാര്യ അര്‍ച്ചന(30) മക്കളായ അനു(9) പൊന്നു എന്ന എമി(05) എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടത്. അര്‍ച്ചന തൂങ്ങിമിരിച്ച നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. അര്‍ച്ചന സി പി ഐ ബ്രാഞ്ച് സെക്രട്ടറിയാണ്. അര്‍ച്ചനയുടെ ഭര്‍ത്താവ് അരുണ്‍ വിദേശത്താണ്.

പോളിച്ചിറ രതീഷ് ഭവനില്‍ രതീഷ്(28),ഭാര്യ മാളു എന്ന ശരണ്യ(24) മകന്‍ യദുകൃഷ്ണന്‍ (2) എന്നിവരുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. ഇലക്ട്രീഷനായ രതീഷ് സി പി എം പ്രവര്‍ത്തകനാണ്. രാവിലെ ഏഴരയോടെയാണ് അര്‍ച്ചനയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പോലിസ് എത്തി ഇന്‍ക്വിസ്റ്റ് തയാറാക്കുമ്പോഴാണ് പത്തരയോടെ രതീഷിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടതായി വിവരം ലഭിച്ചത്.്‌രതീഷും അര്‍ച്ചനയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പറയുന്നു. ഇന്നലെ മൂന്നു തവണ രതീഷ് അര്‍ച്ചനയുടെ വീട്ടില്‍ പോയിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സിറ്റിപോലിസ് കമ്മീഷണര്‍ വി പ്രകാശിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രതീഷ് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. വീടിന്റെ ഇലക്ട്രിക് സ്റ്റേ വയറുകളും അഴിച്ചു നിലയില്‍ കാണപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ആരെന്നു വ്യക്തമല്ല. പോലിസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications