കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി കൂടും, രോഗങ്ങള്‍ തടയും!!! ഇതാ ആറുശീലങ്ങള്‍...

Google Oneindia Malayalam News

കോഴിക്കോട്: അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകവും യൂനിസെഫും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. മരുന്നുകള്‍ മാത്രമല്ല നല്ല ശീലങ്ങളാണ് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് 'പ്രിസ്‌ക്രൈബ്' ചെയ്യേണ്ടതെന്ന് സെമിനാറില്‍ നിര്‍ദേശിച്ചു.

ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്‍ രോഗികളുടെ ചികിത്സാ സംബന്ധിയായ കര്യങ്ങളും, രോഗനിര്‍ണ്ണയങ്ങളും രേഖപ്പെടുത്തണമെന്ന് സെമിനാര്‍ നിര്‍ദേശിച്ചു. ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ എവി ജയകൃഷ്ണനും കേരള തമിഴ്‌നാട് യുനിസെഫ് ചീഫ് ജോബ് സക്കറിയയും കൂടിയാണ് യുനിസെഫ്-ഐഎംഎ സഹകരണം പ്രഖ്യാപിച്ചത്.

കുടുംബത്തിന്റെ ആരോഗ്യത്തിനുവേണ്ടി ആറ് ശീലങ്ങള്‍ കൂടി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കണമെന്നും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ ശീലങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും സക്കറിയ പറഞ്ഞു.

ജിഡിപി കൂടും, രോഗങ്ങള്‍ തടയും!!! ഇതാ ആറുശീലങ്ങള്‍

കൈ സോപ്പ് ഉപയോഗിച്ച് കഴുകുക

കൈ സോപ്പ് ഉപയോഗിച്ച് കഴുകുക

അഴുക്കായ കൈകളിൽ നൂറുകോടി വൈറസുകളുണ്ടാകും. അവ പകര്‍ച്ചവ്യാധികളും ഉണ്ടാക്കും . ഭക്ഷണം കഴിക്കുന്നതിനു മുമ്പും ടോയിലറ്റില്‍ പോയതിനു ശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.

വെള്ളം തിളപ്പിക്കുക

വെള്ളം തിളപ്പിക്കുക

കിണറ്റില്‍ നിന്ന് എടുക്കുന്ന വെള്ളം കുടിക്കുന്നതിനു മുമ്പ് നന്നായി തിളപ്പിക്കുക

വിറ്റാമിന്‍ ഗുളികകള്‍

വിറ്റാമിന്‍ ഗുളികകള്‍

അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനായി വിറ്റാമിന്‍ എ ഗുളികകള്‍ കൊടുക്കുക.

മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാലാണ് കുട്ടികള്‍ക്കുള്ള ആദ്യത്തെ ഏറ്റവും മികച്ച 'പ്രതിരോധ കുത്തിവെപ്പ്'. ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം കുട്ടികള്‍ക്ക് കൊടുക്കുക. കുട്ടി ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കണം.

അരുത്

അരുത്

ജനിച്ച് ആറുമാസത്തിനുള്ളില്‍ കുട്ടിയ്ക്ക് ഒരു ടീസ് പൂണ്‍ പോലും വെള്ളമോ തേനോ പശുവിന്‍ പാലോ കൊടുക്കരുത്.

 ആരോഗ്യമുള്ള കുട്ടിക്ക്

ആരോഗ്യമുള്ള കുട്ടിക്ക്

ആരോഗ്യമുള്ള കുട്ടി ജനിക്കുന്നതിനു വേണ്ടി ഗര്‍ഭിണികള്‍ അയേണ്‍ ഗുളികകളും ഇലക്കറികളും കഴിക്കുക.

English summary
Six practices which will prevent diseases and increase GDP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X