കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ദു:ഖകരമായ ഒരു റെക്കോർഡ്, 14-ാം നിയമസഭയിൽ വിടവാങ്ങിയത് 6 സിറ്റിങ് എംഎൽഎമാർ... മൂന്നാം തവണ

Google Oneindia Malayalam News

തിരുവനന്തപുരം: നാലാം നിയമസഭയ്ക്ക് ശേഷം ഏറ്റവും അധികം സിറ്റിങ് എംഎല്‍എമാര്‍ വിടപറഞ്ഞ മൂന്നാമത്തെ നിയസഭയെന്ന ദു:ഖഭരിതമായ റെക്കോര്‍ഡ് 14-ാം നിയമസഭയ്ക്ക് സ്വന്തം. ഈ നിയമസഭയുടെ കാലത്ത് ഇതുവരെ മരിച്ചത് ആറ് സിറ്റിങ് എംഎല്‍എമാര്‍ ആണ്.

അന്ന് തടഞ്ഞത് വിശ്വസ്തനായ സിഎഫ്... അല്ലെങ്കിൽ മാണി മുഖ്യമന്ത്രിക്കസേരയിൽ... അതും ഇടത് സർക്കാരിൽഅന്ന് തടഞ്ഞത് വിശ്വസ്തനായ സിഎഫ്... അല്ലെങ്കിൽ മാണി മുഖ്യമന്ത്രിക്കസേരയിൽ... അതും ഇടത് സർക്കാരിൽ

ഇടതുപക്ഷത്ത് നിന്നും യുഡിഎഫില്‍ നിന്നും മൂന്ന് വീതം എംഎല്‍എമാര്‍ ആണ് മരിച്ചത്. കെകെ രാചന്ദ്രന്‍ നായര്‍, പിബി അ്ബ്ദുള്‍ റസാഖ്, കെഎം മാണി, തോമസ് ചാണ്ടി, വിജയന്‍ പിള്ള, ഒടുവില്‍ സിഎഫ് തോമസും.

ഇതിന് മുമ്പ് രണ്ട് നിയമസഭകളുടെ കാലത്ത് ആറ് സിറ്റിങ് എംഎല്‍എമാര്‍ മരിച്ചിട്ടുണ്ട്. ആ ദുഖകരമായ ചരിത്രം ഇങ്ങനെയാണ്...

എട്ട് മരണങ്ങൾ- നാലാം സഭ

എട്ട് മരണങ്ങൾ- നാലാം സഭ

കേരള നിമയസഭയിൽ ഏറ്റവും അധികം സിറ്റിങ് എംഎൽഎമാർ മരിച്ചത് നാലാം നിയമസഭയിൽ ആയിരുന്നു. സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന ഈ നിയമസഭയുടെ കാലാവധി 7 വർഷം ആയിരുന്നു.

1. ടികെ ദിവാകരൻ- കൊല്ലം

2. കെഎം ജോർജ്ജ്- പൂഞ്ഞാർ

3. കെടി ജോർജ്ജ്- പറവൂർ

4. വിവി കുഞ്ഞമ്പു- നീലേശ്വരം

5. എ കുഞ്ഞിക്കണ്ണൻ- ഇരിക്കൂർ

6. ജി കുട്ടപ്പൻ- നേമം

7. കൽപള്ളി മാധവ മേനോൻ- കോഴിക്കോട് 2

8. കെഐ രാജൻ- പീരുമേട്

അഞ്ചാം നിയമസഭ

അഞ്ചാം നിയമസഭ

നാല് മുഖ്യമന്ത്രിമാരായിരുന്നു അഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരളം ഭരിച്ചത്. 1977 മുതല്‍ 79 വരെയുള്ള ഈ കാലഘട്ടത്തില്‍ ആറ് സിറ്റിങ് എംഎല്‍എമാര്‍ മരിക്കുകയും ചെയ്തു.

1. ടിഎ ഇബ്രാഹിം- കാസര്‍കോട് (മുസ്ലീം ലീഗ്)
2. എം കുഞ്ഞികൃഷ്ണന്‍ നാടാര്‍- പാറശ്ശാല (കോണ്‍ഗ്രസ്),
3. പാട്യം ഗോപാലന്‍- തലശ്ശേരി (സിപിഎം)
4. ഇ ജോണ്‍ ജേക്കബ്- തിരുവല്ല(കേരള കോണ്‍ഗ്രസ്)
5. പി നാരായണന്‍- തിരുവനന്തപുരം (സ്വതന്ത്രന്‍)

6. പിപി ജോർജ്ജ്- കോട്ടയം (സിപിഐ)

ഇവരാണ് അഞ്ചാം നിയമയസഭയിൽ അംഗങ്ങളായിരിക്കെ മരിച്ചവർ.

ഏഴാം നിയമസഭ

ഏഴാം നിയമസഭ

1982 മുതല്‍ 77 വരെയുള്ള കാലഘട്ടമാണ് ഏഴാം നിയമസഭയുടേത്. കെ കരുണാകരന്‍ അഞ്ച് വര്‍ഷം തികച്ച് ഭരിച്ച സര്‍ക്കാര്‍. അന്ന് അന്തരിച്ച സിറ്റിങ് എംഎല്‍എമാര്‍...

1. സിഎച്ച് മുഹമ്മദ് കോയ- മഞ്ചേരി (മുസ്ലീം ലീഗ്)
2. എന്‍എ മമ്മു ഹാജി- പെരിങ്ങളം ( ഓള്‍ ഇന്ത്യ മുസ്ലീം ലീഗ്)
3. സാം ഉമ്മന്‍- പുനലൂര്‍ (കേരള കോണ്‍ഗ്രസ്-ഐ)
4. സണ്ണി പനവേലില്‍- റാന്നി (കോണ്‍ഗ്രസ്- സോഷ്യലിസ്റ്റ്)

ഒമ്പതാം നിയമസഭ

ഒമ്പതാം നിയമസഭ

1991 മുതല്‍ 1996 വരെയുള്ള ഒമ്പതാം നിയമസഭയുടെ കാലത്തും ആറ് സിറ്റിങ് എംഎല്‍എമാര്‍ ആണ് മരിച്ചത്. അവര്‍ ആരൊക്കെയെന്ന് നോക്കാം...

1. എംസി ചെറിയാന്‍- റാന്നി (കോണ്‍ഗ്രസ്)
2. ഇകെ ഇംബിച്ചി ബാവ- പൊന്നാനി (സിപിഎം)
3. കെ കുഞ്ഞമ്പു- ഞാറക്കല്‍(കോണ്‍ഗ്രസ്)
4. കെ രാഘവന്‍ മാസ്റ്റര്‍- നോര്‍ത്ത് വയനാട് (കോണ്‍ഗ്രസ്)
5. കെകെ ശ്രീനിവാസന്‍- ഹരിപ്പാട് (കോണ്‍ഗ്രസ്)
6. പി സീതിഹാതി- താനൂര്‍ (മുസ്ലീം ലീഗ്)

പത്താം നിയമസഭ

പത്താം നിയമസഭ

1996 മുതല്‍ 2001 വരെ ആയിരുന്നു പത്താം നിയമസഭ. ഇകെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി.
1. പി രവീന്ദ്രന്‍- ചാത്തന്നൂര്‍ (സിപിഐ)
2. വികെ രാജന്‍- മാള (സിപിഐ)
3. പികെ ശ്രീനിവാസന്‍- പുനലൂര്‍ (സിപിഐ)
4. ഐംകെ കേശവന്‍- വൈക്കം(സിപിഐ

5. പിആർ കുറുപ്പ്- പെരിങ്ങളം (ജനത ദൾ)

എന്നിവരാണ് ആ കാലയളവില്‍ മരിച്ചത്. മരിച്ചവരില്‍ അഞ്ചില്‍ നാല് പേരും സിപിഐയുടെ സിറ്റിങ് എംഎല്‍എമാര്‍ ആയിരുന്നു.

പതിനാലാം നിയമസഭ

പതിനാലാം നിയമസഭ

ഏറ്റവും ഒടുവില്‍ പതിനാലം നിയമസഭയുടെ കാലത്ത് ആറ് സിറ്റിങ് എംഎല്‍എമാര്‍ ആണ് വിടവാങ്ങിയത്.

1. കെകെ രാമചന്ദ്രന്‍ നായര്‍- ചെങ്ങന്നൂര്‍ (സിപിഎം)
2. പിബി അബ്ദുള്‍ റസാഖ്- മഞ്ചേശ്വരം (മുസ്ലീം ലീഗ്)
3. കെഎം മാണി- പാലാ (കേരള കോണ്‍ഗ്രസ് എം)
4. തോമസ് ചാണ്ടി- കുട്ടനാട് (എന്‍സിപി)
5. വിജയന്‍ പിള്ള- ചവറ (സിപിഎം സ്വതന്ത്രന്‍)
6. സിഎഫ് തോമസ്- ചങ്ങനാശേരി (കേരള കോണ്‍ഗ്രസ് എം)

കെകെ രാമചന്ദ്രന്‍ നായര്‍

കെകെ രാമചന്ദ്രന്‍ നായര്‍

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ യുഡിഎഫ് അപ്രമാദിത്തം അവസാനിപ്പിച്ച് വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ കെകെ രാമചന്ദ്രന്‍ നായര്‍. പിസി വിഷ്ണുനാഥിനെ ആയിരുന്നു അദ്ദേഗം തോല്‍പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് 2018 ജനുവരി 18 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഈ മണ്ഡലത്തില്‍ വിജയിച്ചു.

പിപി അബ്ദുള്‍ റസാഖ്

പിപി അബ്ദുള്‍ റസാഖ്

2011 ലെ തിരഞ്ഞെടുപ്പ് മുതല്‍ മഞ്ചേശ്വരം നിയമസഭയെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗ് നേതാവായിരുന്നു പിബി അബ്ദുള്‍ റസാഖ്. 2016 ലെ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു റസാഖ് ബിജെപിയുടെ കെ സുരേന്ദ്രനെ തോല്‍പിച്ചത്. വോട്ടെടുപ്പില്‍ കൃത്രിമം ആരോപിച്ച് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് കേസ് പിന്‍വലിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2018 ഒക്ടോബര്ഡ 20 ന് ആയിരുന്നു മരണം.

കെഎം മാണി

കെഎം മാണി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാര്‍ ആയിരുന്ന കേഎം മാണി കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ ആയിരുന്നു. 1965 മുതല്‍ മരിക്കും വരെ പാലയുടെ എംഎല്‍എ ആയിരുന്നു അദ്ദേഹം. 2019 ഏപ്രില്‍ 9 ന് ശ്വാസകോശ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.

കെഎം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പിടിച്ചെടുത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

തോമസ് ചാണ്ടി

തോമസ് ചാണ്ടി

എന്‍സിപി നേതാവും മുന്‍ മന്ത്രിയും ആയിരുന്നു കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം വിവാദങ്ങള്‍ നേരിട്ട മന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2017 നവംബര്‍ 15 ന് അദ്ദേഹം ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചു. അര്‍ബുദരോഗ ബാധിതനായിരുന്ന തോമസ് ചാണ്ടി 2019 ഡിസംബര്‍ 20 ന് ആണ് മരണത്തിന് കീഴടങ്ങുന്നത്.

എന്‍ വിജയന്‍ പിള്ള

എന്‍ വിജയന്‍ പിള്ള

ആര്‍എസ്പിയുടെ കുത്തക മണ്ഡലം ആയിരുന്ന ചവറ ഇടതുപക്ഷത്തിന് പിടിച്ചെടുത്തുകൊടുത്ത ആളായിരുന്നു വിജയന്‍ പിള്ള. വ്യവസായിയും മുന്‍ ആര്‍എസ്പി പ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം. മുതിര്‍ന്ന ആര്‍എസ്പി നേതാവായി നാരായണ പിള്ളയുടെ മകനാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഷിബു ബേബിജോണിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അര്‍ബുദരോഗ ബാധിതനായിരുന്ന വിജയന്‍പിള്ള 2020 മാര്‍ച്ച് 8 ന് ആണ് അന്തരിച്ചത്.

സിഎഫ് തോമസ്

സിഎഫ് തോമസ്

കെഎസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സിഎഫ് തോമസ് പിന്നീട് കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാന്‍ ആണ്. കെഎം മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ ആയിരുന്നു. ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് 1980 മുതല്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍ബുദ ബാധിതനായിരുന്നു അദ്ദേഹം.

സിഎഫ് തോമസ്: എന്നും മാണിക്കൊപ്പം, പിളര്‍പ്പില്‍ ജോസഫിനൊപ്പം നിന്ന് ജോസിനെ ഞെട്ടിച്ചു, 9 തവണ എംഎല്‍എസിഎഫ് തോമസ്: എന്നും മാണിക്കൊപ്പം, പിളര്‍പ്പില്‍ ജോസഫിനൊപ്പം നിന്ന് ജോസിനെ ഞെട്ടിച്ചു, 9 തവണ എംഎല്‍എ

English summary
Six Sitting MLAs died in 14 th Kerala Assembly, this is the first time in history. Before this, 5 sitting MLAs died during 5 th, 7 th and 10 th Assemblies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X