കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിൽ ചില എസ്ഐമാർക്ക് ശമ്പളമില്ല? കരുണതേടി 16 പേർ, പ്രതികരിക്കാനാകാതെ ഉദ്യോഗസ്ഥർ!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ചില എസ്ഐമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ട്വന്റി ഫോറ്‍ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ച് കേരള പൊലീസിൽ ഡ്യൂട്ടിയിൽ പ്രവേശിച്ച 16 എസ്‌ഐമാർക്കാണ് ശമ്പളം കിട്ടാത്തതെന്നാണ് ടിന്റിഫോർ ന്യൂസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഐബി ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ 16 എസ്‌ഐമാരുടെ ശമ്പളം മുടങ്ങിയിട്ട് 6 മാസം കഴിഞ്ഞു. കേരളാ പൊലീസിന്റെ വിവിധ സായുധ സേനാ വിഭാഗങ്ങളിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷൻ കിട്ടി പോയവരായിരിന്നു ഇവർ. 34 വർഷ കേന്ദ്ര സേവനം പൂർത്തിയാക്കി തിരിച്ച് കേരളാ പോലീസിൽ പ്രവേശിച്ച് വിവിധ ഡ്യൂട്ടി ചെയ്യുന്നവർ ആണ് ശമ്പളം കിട്ടാതെ ജോലിചെയ്യുന്നത്.

കണ്ണൂർ, മലപ്പുറം, പാലക്കാട്, പാണ്ടിക്കാട്...

കണ്ണൂർ, മലപ്പുറം, പാലക്കാട്, പാണ്ടിക്കാട്...


കണ്ണൂർ കേരള ആംഡ് പോലീസിലെ നാല് എസ്‌ഐമാർ, പാലക്കാട്ടെ കെഎപി 2ലെ മൂന്ന് എസ്‌ഐമാർ, മലപ്പുറം എംഎസ്പി ക്യാമ്പിലെ രണ്ട് എസ്‌ഐമാർ, പാണ്ടിക്കാട് ആർആർഎഫിലെ രണ്ട് എസ്‌ഐമാർ ഇങ്ങനെ നീളുന്നതാണ് ശമ്പളം കിട്ടാത്തവരുടെ പട്ടികയെന്നും ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതികരിക്കാനാകാത്ത നിസഹായത

പ്രതികരിക്കാനാകാത്ത നിസഹായത

പോലീസ് സേനയിൽ ആയതിനാൽ ക്യാമറയ്ക്ക് മുന്നിൽ പ്രതികരണം നൽകാനാകാതെ അധികൃതരുടെ കരുണ തേടുകയാണ് 16 ഉദ്യോഗസ്ഥർ. ഇതിൽ ചിലർ മക്കളുടെ പഠനത്തിനും ലോൺ അടക്കാനും ബുധിമുട്ടുകയാണ്. പോലീസ് സേനയിൽ ആത്മഹത്യ പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നത്.

ശബരിമല ഡ്യൂട്ടിക്ക് നിയമിച്ചു

ശബരിമല ഡ്യൂട്ടിക്ക് നിയമിച്ചു

ഇവരെ ശമ്പളം നൽകാതെ ശബരിമല ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രധാന സുരക്ഷാ ഡ്യൂട്ടികളിൽ നിയോഗിച്ചുവരികയാണ്. എസ്‌ഐ തസ്തികകളിൽ നിലവിൽ ഒഴിവില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സർവീസ് ചട്ടപ്രകാരം കേന്ദ്ര ഡ്യൂട്ടി കഴിഞ്ഞ് വരുന്നവർക്ക് അതേ തസ്തികകളിൽ ഉടൻ നിയമനം നൽകി ശമ്പളം നൽകേണ്ടതാണ്.

ഡീപ്രമോട്ട് ചെയ്ത് തിരിച്ചു വന്നവർക്ക് നിയമനം നൽകുന്നില്ല

ഡീപ്രമോട്ട് ചെയ്ത് തിരിച്ചു വന്നവർക്ക് നിയമനം നൽകുന്നില്ല

തസ്തിക ഒഴിവില്ലെങ്കിൽ അവസാനം പ്രമോഷൻ ലഭിച്ചവരെ ഡീപ്രമോട്ട് ചെയ്ത് തിരിച്ചു വന്നവർക്ക് നിയമനം നൽകണം. എന്നാൽ ഇതിന് പോലീസ് ആസ്ഥാനം തയാറാകുന്നില്ല എന്നതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നും ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പോലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുമ്പോൾ ഇത്തരപത്തിലുള് പ്രയാസങ്ങൾ കാണാതെ പോകുകയാണ്.

English summary
Sixteen Sub Inspectors of Kerala police not getting salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X